അര്‍ജന്റീനയ്ക്ക് ഏഴ് ഗോള്‍ വിജയം 
Sports

മെസിയുടെ പത്താംനമ്പറില്‍ ഇരട്ടഗോളുമായി നിക്കോ പാസ്; അര്‍ജന്റീനയ്ക്ക് ഏഴ് ഗോള്‍ വിജയം

നിക്കോ പാസ്, ജൂലിയന്‍ അല്‍വാരസ്, ഫ്രാങ്കോ മസ്റ്റാന്റുവാനോ എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. അവശേഷിച്ച ഗോള്‍ മാക് അലിസ്റ്റര്‍ വകയായിയിരുന്നു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

ബ്യൂനസ് അയേഴ്‌സ്: ഇതിഹാസതാരം ലയണല്‍ മെസിയില്ലാതെ കളത്തിലിറങ്ങിയ അര്‍ജിന്റീനയ്ക്ക് മിന്നും ജയം. സൗഹൃദ മത്സരത്തില്‍ കോസ്റ്ററിക്കയെ എതിരില്ലാത്ത ഏഴ് ഗോളിനാണ് നീലപ്പട തകര്‍ത്തത്. മൂന്ന് താരങ്ങള്‍ ഇരട്ടഗോളുകള്‍ നേടി.

നിക്കോ പാസ്, ജൂലിയന്‍ അല്‍വാരസ്, ഫ്രാങ്കോ മസ്റ്റാന്റുവാനോ എന്നിവര്‍ രണ്ട് ഗോളുകള്‍ വീതം നേടി. അവശേഷിച്ച ഗോള്‍ മാക് അലിസ്റ്റര്‍ വകയായിയിരുന്നു. കളിയുടെ എട്ടാം മിനിറ്റില്‍ മെസിയുടെ പത്താം നമ്പര്‍ ജേഴ്‌സി ധരിച്ചെത്തിയ നിക്കോ പാസ് ആണ് ആദ്യ ഗോള്‍ നേടിയത്. ആദ്യപകുതിയില്‍ നാലുഗോളുകളാണ് കോസ്റ്റാറിക്ക വലയില്‍ അര്‍ജന്റീന അടിച്ചുകയറ്റിയത്. 38ാം മിനിറ്റിലായിരുന്നു നിക്കോ പാസിന്റെ രണ്ടാം ഗോള്‍. അല്‍വാരസ് 35ാം മിനിറ്റിലും 43ാം മിനിറ്റിലും ലക്ഷ്യം കണ്ടു.

രണ്ടാം പകുതിയില്‍ 48ാം മിനിറ്റില്‍ മസ്റ്റാന്റുവാനോയാണ് അര്‍ജന്റീനയുടെ അഞ്ചാം ഗോള്‍ നേടിയത്. കളി തീരാന്‍ മിനിറ്റുകള്‍ ശേഷിക്കെ ഏഴാം ഗോളും മസ്റ്റാന്റുവാനോയുടെ കാലില്‍ നിന്നായിരുന്നു. 78ാം മിനിറ്റിലായിരുന്നു മാക് അലിസ്റ്ററിന്റെ ഗോള്‍.

നവംബര്‍ 13 വെള്ളിയാഴ്ച ബ്യൂണസ് അയേഴ്‌സില്‍ നടന്ന സൗഹൃദ മത്സരത്തില്‍ അര്‍ജന്റീന 2-1ന് ഉറുഗ്വേയോട് പരാജയപ്പെട്ടിരുന്നു. സൗഹൃദ മത്സരത്തില്‍ ഇക്വഡോറിനോട് കോസ്റ്റാറിക്ക എതിരില്ലാത്ത രണ്ടുഗോളിന് പരാജയപ്പെട്ടിരുന്നു. ഒക്ടോബര്‍ 16-ന് ചെല്‍സിക്ക് വേണ്ടി കളിക്കുമ്പോള്‍ പരിക്കേറ്റ് താടിയെല്ലിന് ശസ്ത്രക്രിയ വേണ്ടിവന്ന അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് കളത്തിലിറങ്ങി.

Argentina 7-0 Costa Rica Highlights: Paz, Alvarez star as ARG cruises to win

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മിഠായി കവറിൽ ഒളിപ്പിച്ചത് 4.2 പവൻ'; ചാല സ്വർണക്കവർച്ചയിലെ മുഴുവൻ സ്വർണവും കണ്ടെത്തി

ഗള്‍ഫ് മേഖലയില്‍ ആക്രമണം ശക്തം; കുവൈത്തിന് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍, പ്രതിരോധിച്ചതായി സൈന്യം

'പപ്പാ ഞങ്ങള്‍ മരിച്ചുപോകും'; കുഞ്ഞുമക്കളെ കനാലിലേക്ക് വലിച്ചെറിഞ്ഞ് അച്ഛന്‍; രാത്രിയിലും തിരച്ചില്‍

Today's Rashi Phalam November 18|ചികിത്സാ മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് നേട്ടം, പഴയ കടം തിരികെ ലഭിക്കാൻ സാധ്യതയുണ്ട്

മുഖ്യമന്ത്രി നാളെ ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും