ഫോട്ടോ: എഎഫ്പി 
Sports

പെലെ, മറഡോണ, പിന്നാലെ എമിലിയാനോ മാര്‍ട്ടിനെസ് കൊല്‍ക്കത്തയില്‍ എത്തുന്നു

ജൂലായ് നാലിന് മാര്‍ട്ടിനെസ് ബഗാന്‍ ഫുട്ബോള്‍ അക്കാദമി താരം വൈകുന്നേരം സന്ദര്‍ശിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത:  അര്‍ജന്റീനയ്ക്ക് ലോക കിരീടം നേടിക്കൊടുത്തതില്‍ നിര്‍ണായക പങ്കുവഹിച്ച ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് ഇന്ത്യയിലെത്തുന്നു. എടികെ മോഹന്‍ ബഗാന്റെ പ്രമോഷണല്‍ പരിപാടിയില്‍ പങ്കെടുക്കാനായാണ് താരം ഇന്ത്യയിലെത്തുന്നത്.

ജൂലായ് നാലിന് മാര്‍ട്ടിനെസ് കൊല്‍ക്കത്തയിലെത്തും. ബഗാന്‍ ഫുട്ബോള്‍ അക്കാദമി താരം വൈകുന്നേരം സന്ദര്‍ശിക്കും. ഫുട്ബോള്‍ ഇതിഹാസങ്ങളായ പെലെയെയും മറഡോണയെയും ബ്രസീലിന്റെ മുന്‍നായകന്‍ കഫുവിനെയും ഇന്ത്യയിലെത്തിച്ച ഫുട്ബോള്‍ പണ്ഡിതന്‍ സത്രാഡു ദത്തയാണ് മാര്‍ട്ടിനെസ്സിനെയും കൊല്‍ക്കത്തയിലെത്തിക്കുന്നത്.

മാര്‍ട്ടിനെസ് നിലവില്‍ ആസ്റ്റണ്‍ വില്ലയിലാണ് കളിക്കുന്നത്. ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സിനെതിരായ ഫൈനലില്‍ മാര്‍ട്ടിനെസ്സിന്റെ മിന്നും സേവുകളാണ് അര്‍ജന്റീനയ്ക്ക് കിരീടം നേടിക്കൊടുത്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

പൊലീസ് 'തലയ്ക്ക്' അടിക്കില്ല എന്നാണല്ലോ പറഞ്ഞത്, എന്നിട്ടോ?, വിമർശിച്ച് പിണറായി

'വലിയവർ പറയുന്നതെല്ലാം നിനക്കറിയണോ ? എന്ന് ലാലേട്ടൻ ചോദിച്ചു, പിന്നെ ഞാൻ ഒന്നും മിണ്ടിയില്ല'; സോണിയ

'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു