വീഡിയോ ദൃശ്യം 
Sports

കിരീട നേട്ടം തിമിർത്ത് ആഘോഷിച്ച് അർജന്റീന താരങ്ങൾ; മേശയ്ക്ക് മുകളിൽ കയറി തുള്ളിച്ചാടി മെസി; ഡ്രസിങ് റൂമിൽ പാട്ടും ഡാൻസും (വീഡിയോ)

ലോകകപ്പ് ട്രോഫിയുമായി ഡ്രസിങ് റൂമിലെ മേശയ്ക്ക് മുകളിലേക്ക് ചാടി കയറി മെസി അവിടെ നിന്ന് തുള്ളിച്ചാടുന്നത് കാണാം

Author : സമകാലിക മലയാളം ഡെസ്ക്

ദോഹ: നാടകീയതകളും ത്രില്ലർ മുഹൂർത്തങ്ങളുമായി ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഒരു ഫൈനൽ പോരാട്ടമാണ് ഇത്തവണ ഖത്തറിൽ കണ്ടത്. കൊണ്ടും കൊടുത്തുമുള്ള ഫ്രാൻസിന്റേയും അർജന്റീനയുടേയും കളി ആരാധകർക്ക് സമ്മാനിച്ചത് ഒരു ബ്ലോക്ക് ബസ്റ്റർ സിനിമ കണ്ട പ്രതീതി. 

120 മിനിറ്റുകൾ നീണ്ട പോരാട്ടത്തിനും അതിന് ശേഷം നടന്ന പെനാൽറ്റി ഷൂട്ടൗട്ടും അതിജീവിച്ച് സ്കലോണിയുടെ കുട്ടികൾ ലയണൽ മെസിയുടെ കീഴിൽ ഒറ്റക്കെട്ടായി പൊരുതി കിരീടം 36 വർഷങ്ങൾക്ക് ശേഷം അർജന്റീനയിലേക്ക് എത്തിച്ചു. ഇപ്പോഴിതാ ടീമിന്റെ ഡ്രസിങ് റൂമിൽ നിന്നുള്ള മതിമറന്നുള്ള ആഘോഷത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറുകയാണ്. 

ലോകകപ്പ് ട്രോഫിയുമായി ഡ്രസിങ് റൂമിലെ മേശയ്ക്ക് മുകളിലേക്ക് ചാടി കയറി മെസി അവിടെ നിന്ന് തുള്ളിച്ചാടുന്നത് കാണാം. പിന്നാലെ ലൗതാരോ മാർടിനെസും അതിന് മുകളിൽ കയറി മെസിക്കൊപ്പം കൂടുന്നു.

ആഘോഷ തിമിർപ്പിലാണ് താരങ്ങളെല്ലാമെന്ന് വീഡിയോയിൽ വ്യക്തം. താരങ്ങള്‍ ഒന്നടങ്കം നൃത്തം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ നിക്കോളാസ് ഒടാമെന്‍ഡിയും പങ്കിട്ടിട്ടുണ്ട്. താരങ്ങള്‍ ഒന്നടങ്കം പാട്ടുപാടി ആഘോഷിക്കുന്നതും വീഡിയോയിലുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി