Arjun Tendulkar 
Sports

ഐപിഎല്ലിൽ കളിച്ചത് ഒറ്റ കളി; മുംബൈ ടീമിനായി 66 റൺസും 3 വിക്കറ്റും മാൻ ഓഫ് ദി മാച്ചും; 'സർവം' അർജുൻ ടെണ്ടുൽക്കർ

മുംബൈ ടി20 ലീ​ഗിൽ എആർസിഎസ് അന്ധേരിയെ ജയത്തിലേക്ക് അതിവേ​ഗം എത്തിച്ചു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

മുംബൈ: ഐപിഎല്ലിൽ ലഖ്നൗ സൂപ്പർ ജയന്റ്സ് ടീമിലുണ്ടായിട്ടും ഒരു മത്സരം മാത്രം കളിക്കാൻ അവസരം കിട്ടിയ അർജുൻ ടെണ്ടുൽക്കർ മുംബൈ ടി20 ലീ​ഗിൽ ഓൾ റൗണ്ട് മികവുമായി മിന്നും ഫോമിൽ. ബാറ്റിങിലും ബൗളിങിലും മിന്നും പ്രകടനം പുറത്തെടുത്ത താരം കളിയിലെ കേമനുമായി.

എആർസിഎസ് അന്ധേരിക്ക് വേണ്ടി കളിക്കുന്ന താരം 34 പന്തിൽ പുറത്താകാതെ 66 റൺസ് നേടി. ബൗളിങിൽ മൂന്നോവർ എറിഞ്ഞ താരം 11 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും നേടി.

ഐപിഎൽ സീസണിൽ താരം ഒരു മത്സരം മാത്രമാണ് കളിച്ചത്. അന്ന് നാലോവറിൽ 36 റൺസ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും നേടി.

ബാന്ദ്ര ബ്ലാസ്റ്റേഴ്‌സിനെതിരായ പോരാട്ടത്തില്‍ അര്‍ജുന്റെ മികവിലാണ് എആര്‍സിഎസ് അതിവേഗം ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ബാന്ദ്ര നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സ് നേടി.

എആര്‍സിഎസ് വെറും 1.35 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 148 അടിച്ചാണ് ജയിച്ചത്. അര്‍ജുന്‍ 5 സിക്‌സും 4 ഫോറും സഹിതമാണ് പുറത്താകാതെ 66 റണ്‍സ് ച്ചെടുത്തു.

Ruthless Arjun Tendulkars Starry Night: 3 Overs, 3 Wickets. Then 25-Ball Fifty

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പുഴയിലും ട്രോളിങ് നിരോധനം? അനധികൃത മീന്‍പിടിത്തം വേണ്ടെന്ന് ഫിഷറീസ് വകുപ്പ്

ലോകത്തിലെ ഏറ്റവും വലിയ 'സിംഗിള്‍-ട്യൂബ്' ടണല്‍ ഇനി ഇന്ത്യയില്‍, 13.5 കിലോമീറ്റര്‍ ദൂരം; ചരിത്രമാകാന്‍ സോജിലാ തുരങ്കം, അതിര്‍ത്തിയിലേക്കുള്ള സൈനിക നീക്കം ഇനി വേഗത്തില്‍

'ഇഷ്ടം മെസിയോടും അർജന്റീനയോടും തന്നെ; എങ്കിലും, ഇത്തവണ ഞാൻ റൊണാൾഡോയ്ക്കൊപ്പം'

മുഖ്യമന്ത്രി സ്‌കൂളിലെത്തിയാല്‍ പബ്ലിസിറ്റി കിട്ടും, കൂടുതല്‍ കുട്ടികള്‍ വരും; മുഖ്യമന്ത്രിക്ക് നാലാം ക്ലാസുകാരിയുടെ കത്ത്, വരാമെന്ന് വി ഡി സതീശന്‍

ആര്യയുടെ നായികയായി നിഖില വിമൽ; 'അനന്തൻ കാടി'ലെത്തുന്നത് ടീച്ചറായി, കാരക്ടർ ലുക്ക് പുറത്ത്

SCROLL FOR NEXT