ഗോള്‍ നേട്ടമാഘോഷിക്കുന്ന ആഴ്സണല്‍ താരങ്ങള്‍ ട്വിറ്റര്‍
Sports

ലിവര്‍പൂളിനെ എമിറേറ്റ്‌സില്‍ വീഴ്ത്തി ഗണ്ണേഴ്‌സ്; മാഞ്ചസ്റ്റര്‍ സിറ്റി ഹാപ്പി!

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ ജയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കിരീടപ്പോര് മുറുകുന്നു. ലിവര്‍പൂള്‍, ആഴ്‌സണല്‍, മാഞ്ചസ്റ്റര്‍ സിറ്റി ടീമുകള്‍ തമ്മിലാണ് പോരാട്ടം കടുക്കുന്നത്. ഇന്നലെ ആഴ്‌സണല്‍ സ്വന്തം തട്ടകമായ എമിറേറ്റ്‌സില്‍ ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനെ വന്‍ തോല്‍വിയിലേക്ക് തള്ളിയിട്ടതോടെയാണ് വീണ്ടും സമവാക്യങ്ങള്‍ മാറുന്നത്.

നിലവില്‍ 23 മത്സരങ്ങളാണ് ലിവര്‍പൂളും ആഴ്‌സണലും പൂര്‍ത്തിയാക്കിയത്. ലിവര്‍പൂളിനു 51 പോയിന്റുകള്‍. അവര്‍ ഇപ്പോഴും ഒന്നാം സ്ഥാനത്ത്. ആഴ്‌സണല്‍ 49 പോയിന്റുമായി രണ്ടാമത്. മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി നിലവില്‍ 21 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. ആദ്യ രണ്ട് സ്ഥാനക്കാരെ അപേക്ഷിച്ച് രണ്ട് മത്സരങ്ങള്‍ ശേഷിക്കുന്നു. ഇതു രണ്ടും ജയിച്ചാല്‍ സിറ്റി വീണ്ടും തലപ്പത്തെത്തും. ഫലത്തില്‍ ആഴ്‌സണലിന്റെ ജയം ഹാപ്പിയാക്കിയത് സിറ്റിയെയാണ്.

ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ആഴ്‌സണല്‍ വിജയിച്ചത്. ആദ്യ പകുതിയില്‍ സ്‌കോര്‍ സമനിലയിലായിരുന്നു. 14ാം മിനിറഅറില്‍ ബുകായോ സകയിലൂടെ ആഴ്‌സണല്‍ ലീഡെടുത്തു. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ച്വറി സമയത്ത് ഗബ്രിയേല്‍ മഗലാസിന്റെ സെല്‍ഫ് ഗോള്‍ ലിവര്‍പൂളിനു ആശ്വാസമായി.

പക്ഷേ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ മടക്കിയ ആഴ്‌സണല്‍ ലിവര്‍പൂളിനെ പ്രതിരോധിച്ചു. കളിയുടെ അവസാന ഘട്ടത്തില്‍ കൊനാറ്റെ ചുവപ്പ് കാര്‍ഡ് വാങ്ങി മടങ്ങിയതോടെ 10 പേരായി ചുരുങ്ങിയാണ് ലിവര്‍പൂള്‍ എവേ പോര് അവസാനിപ്പിച്ചത്.

67ാം മിനിറ്റില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയും കളി തീരാന്‍ നിമിഷങ്ങള്‍ മാത്രമുള്ളപ്പോള്‍ ലിയാന്‍ഡ്രോ ട്രൊസാര്‍ഡും വല ചലിപ്പിച്ചതോടെ ഗണ്ണേഴ്‌സ് ജയം ഉറപ്പിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; രണ്ട് മരണം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത

ഗൂഡല്ലൂർ: മേട്ടുക്കുറിഞ്ഞി പൂക്കാലം; പൂക്കളും ചെടികളും നശിപ്പിച്ചാൽ 25,000 രൂപ പിഴ, കർശന നടപടിയുമായി തമിഴ്‌നാട് വനംവകുപ്പ്

Today's Rashi Phalam August 01 | യാത്ര ഗുണകരമാകും, സന്തോഷകരമായ കൂടിക്കാഴ്ചയ്ക്ക് സാധ്യത

സംസ്ഥാനത്ത് പെരുമഴ; എട്ട് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക് അവധി