മഴയെ തുടർന്നു ​ഗ്രൗണ്ട് വിടുന്ന ഉസ്മാൻ ഖവാജയും സ്റ്റീവ് സ്മിത്തും/ പിടിഐ 
Sports

മതില്‍ കെട്ടി ഖവാജ; ഓസ്‌ട്രേലിയന്‍ പോരാട്ടം മുടക്കി ആഷസില്‍ മഴ

ഡേവിഡ് വാര്‍ണര്‍ 25 റണ്‍സിലും മര്‍നസ് ലബുഷെയ്ന്‍ 30 റണ്‍സിലും മടങ്ങി. ജെയിംസ് ആന്‍ഡേഴ്‌സനും ജോഷ് ടംഗുമാണ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടത്തില്‍ മികച്ച ലീഡിനായി ഓസ്‌ട്രേലിയ ശ്രമിക്കുന്നതിനിടെ കളി മുടക്കി മഴ. മഴയെ തുടര്‍ന്ന് ലോര്‍ഡ്‌സിലെ പോരാട്ടം നിര്‍ത്തിവച്ചു. കളി നിര്‍ത്തുമ്പോള്‍ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സെന്ന നിലയിലാണ്. ഓസ്‌ട്രേലിയക്ക് എട്ട് വിക്കറ്റുകള്‍ ബാക്കി നില്‍ക്കെ ആകെ 221 റണ്‍സിന്റെ ലീഡ്. 

ഡേവിഡ് വാര്‍ണര്‍ 25 റണ്‍സിലും മര്‍നസ് ലബുഷെയ്ന്‍ 30 റണ്‍സിലും മടങ്ങി. ജെയിംസ് ആന്‍ഡേഴ്‌സനും ജോഷ് ടംഗുമാണ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. 

58 റണ്‍സുമായി ഓപ്പണര്‍ ഉസ്മാന്‍ ഖവാജ ക്രീസില്‍ നില്‍ക്കുന്നതാണ് ഓസീസിന്റെ കരുത്ത്. ഒപ്പം ആറ് റണ്‍സുമായി സ്റ്റീവ് സ്മിത്തും നില്‍ക്കുന്നു. 

ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 91 റണ്‍സ് ലീഡ് സ്വന്തമാക്കിയാണ് രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് പോരാട്ടം 325 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഓസീസ് നിര്‍ണായക ലീഡ് സ്വന്തമാക്കിയത്. ഓസ്ട്രേലിയ ഒന്നാം ഇന്നിങ്സില്‍  416ന് ഓള്‍ ഔട്ട്. 

നാല് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. തുടക്കത്തില്‍ തന്നെ അവര്‍ക്ക് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സിനെ നഷ്ടമായത് തിരിച്ചടിയായി. പിന്നാലെ ഇന്നലെ പിടിച്ചു നിന്ന ഹാരി ബ്രൂകും മടങ്ങി. സ്റ്റോക്സ് 17 റണ്‍സെടുത്തപ്പോള്‍ ബ്രൂക് അര്‍ധ സെഞ്ച്വറി നേടി. താരം 50 റണ്‍സ് കണ്ടെത്തി. 

പിന്നീടെത്തിയ ജോണി ബെയര്‍ സ്റ്റോ മികവോടെ തുടങ്ങിയെങ്കിലും അധികം നീണ്ടില്ല. താരം 17 റണ്‍സുമായി ക്രീസ് വിട്ടു. സ്റ്റുവര്‍ട്ട് ബ്രോഡ് (12), ഒല്ലി റോബിന്‍സന്‍ (ഒന്‍പത്), ജോഷ് ടംഗ് (ഒന്ന്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ജെയിംസ് ആന്‍ഡേഴ്സന്‍ റണ്ണൊന്നുമെടുക്കാതെ പുറത്താകാതെ നിന്നു. 

നേരത്തെ ബെന്‍ ഡുക്കറ്റും സാക് ക്രൗളിയും ചേര്‍ന്ന സഖ്യം മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്. ഡുക്കറ്റിന് രണ്ട് റണ്‍സിന് സെഞ്ച്വറി നഷ്ടമായി. താരം 98 റണ്‍സ് കണ്ടെത്തി. ക്രൗളിക്ക് രണ്ട് റണ്‍സിലും പിന്നീടെത്തിയ ഒല്ലി പോപ്പിന് എട്ട് റണ്‍സിനും അര്‍ധ സെഞ്ച്വറിയും നഷ്ടമായി. ക്രൗളി 48 റണ്‍സും പോപ്പ് 42 റണ്‍സും എടുത്ത് ഡുക്കറ്റിനെ പിന്തുണച്ചു. മൂന്ന് പേരും പുറത്തായതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. 

പിന്നീടെത്തിയ ജോ റൂട്ടിന് അധികം തിളങ്ങാനായില്ല. താരം പത്ത് റണ്‍സുമായി മടങ്ങി. 

ഒടുവില്‍ വിവരം കിട്ടുമ്പോള്‍ 25 റണ്‍സുമായി ഹാരി ബ്രൂകും, 6 റണ്ണുമായി ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസില്‍. 

ഓസ്‌ട്രേലിയക്കായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ജോഷ് ഹെയ്‌സല്‍വുഡ്, ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ സ്വന്തമാക്കി. നതാന്‍ ലിയോണ്‍, കാമറൂണ്‍ ഗ്രീന്‍, പാറ്റ് കമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

നേരത്തെ സ്റ്റീവ് സ്മിത്തിന്റെ സെഞ്ച്വറിയും ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ അര്‍ധ സെഞ്ച്വറിയുമാണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. പിന്നീട് പുറത്താകാതെ നിന്നു 22 റണ്‍സെടുത്ത ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ടീം സ്‌കോര്‍ 400 കടത്തിയത്. 

കരിയറിലെ 32ാം ടെസ്റ്റ് ശതകമാണ് സ്മിത്ത് ലോര്‍ഡ്‌സില്‍ കുറിച്ചത്. സ്മിത്ത് 110 റണ്‍സുമായി മടങ്ങി. താരം 15 ഫോറുകള്‍ പറത്തി.

ഈ വാർത്ത കൂടി വായിക്കൂ 

റൂട്ട് ഔട്ടാണോ? അന്ന് കാമറൂണ്‍ ഗ്രീന്‍, ഇന്ന് സ്മിത്ത്; ആഷസിലും ക്യാച്ച് വിവാദം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

പ്രമേഹ രോ​ഗികൾ ബ്രൊക്കോളി പാകം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

SCROLL FOR NEXT