കമ്മിൻസും ​ഹെയ്സൽവുഡും പരിശീലനത്തിനിടെ, Ashes x
Sports

കമ്മിന്‍സ്, ഹെയ്‌സല്‍വുഡ് തിരിച്ചു വരവ് വൈകും; ആഷസ് രണ്ടാം ടെസ്റ്റിലും ഓസീസ് ടീമില്‍ മാറ്റമില്ല

ഡിസംബര്‍ 4 മുതല്‍ 8 വരെ ഗാബയിലാണ് രണ്ടാം പോരാട്ടം

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം പോരാട്ടത്തിനുള്ള ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ ടെസ്റ്റ് വിജയിച്ച അതേ ടീമിനെ തന്നെ ഓസീസ് നിലനിര്‍ത്തി. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയ ത്രില്ലര്‍ ജയമാണ് സ്വന്തമാക്കിയത്. ഇതോടെ 5 മത്സരങ്ങളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ത്തിനു മുന്നില്‍.

ഗാബ മൈതാനത്താണ് ആഷസ് പരമ്പരയിലെ രണ്ടാം പോരാട്ടം. ഡിസംബര്‍ 4 മുതല്‍ 8 വരെയാണ് രണ്ടാം ടെസ്റ്റ്.

ഗാബ മൈതാനത്താണ് ആഷസ് പരമ്പരയിലെ പരിക്കേറ്റ് വിശ്രമിക്കുന്ന ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്, സഹ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് എന്നിവരുടെ മടങ്ങി വരവ് വൈകും. നേരത്തെ ഇരുവരും നെറ്റ്‌സില്‍ പരിശീലനം തുടങ്ങിയതിനു പിന്നാലെ കമ്മിന്‍സും ഹെയ്‌സല്‍വുഡും രണ്ടാം ടെസ്റ്റില്‍ കളിക്കുമെന്നായിരുന്നു അഭ്യൂഹങ്ങള്‍.

എന്നാല്‍ ഇരുവരും രണ്ടാം ടെസ്റ്റും കളിക്കില്ലെന്നുറപ്പായി. കമ്മിന്‍സിനു പകരം സ്റ്റീവ് സ്മിത്താണ് ഒന്നാം ടെസ്റ്റില്‍ ടീമിനെ നയിച്ചത്. രണ്ടാം ടെസ്റ്റിലും സ്മിത്തിന്റെ കീഴില്‍ തന്നെ ഓസീസ് ഇറങ്ങും. 14 അംഗ ടീമിനെയാണ് ഓസീസ് പ്രഖ്യാപിച്ചത്.

സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ് കാരി, ബ്രണ്ടന്‍ ഡോഗറ്റ്, കാമറോണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലീസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷെയ്ന്‍, നതാന്‍ ലിയോണ്‍, മിച്ചല്‍ നെസെര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജാക് വെതറാള്‍ഡ്, ബ്യു വെബ്റ്റര്‍.

Ashes: The decision means Cummins’ anticipated return will be delayed by another two weeks.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മൂന്നു സ്ഥലത്തെത്തിച്ച് ബലാത്സംഗം ചെയ്തു, നഗ്ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി; രാഹുലിനെതിരെ എഫ്‌ഐആര്‍, ലുക്കൗട്ട് നോട്ടീസ്

'കടുവയുടെ കരണം നോക്കി ധര്‍മേന്ദ്ര ഒറ്റയടി; സെറ്റ് നിശ്ചലം!'; പേടിച്ച് രജനികാന്ത് ആരോടും പറയാതെ മുങ്ങി!

'സ്മൃതിയ്ക്കൊപ്പം നിൽക്കണ്ട സമയം'; ബി​ഗ് ബാഷ് ലീ​ഗിൽ നിന്ന് പിൻമാറി ജെമിമ

കീമോതെറാപ്പിയെ പ്രതിരോധിക്കുന്ന കാൻസർ കോശങ്ങളെ നശിപ്പിക്കാൻ മരുന്ന് കണ്ടെത്തി

കര്‍ണാടക പ്രതിസന്ധി പരിഹരിക്കാന്‍ ഹൈക്കമാന്‍ഡ് ഇടപെടല്‍; അന്തിമ തീരുമാനം രണ്ടു ദിവസത്തിനകം

SCROLL FOR NEXT