Pat Cummins, ashes x
Sports

ആഷസ്; കമ്മിന്‍സ് അഞ്ചാം ടെസ്റ്റിനും ഇല്ല, ഖവാജ തുടരും; ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ 3-1ന് ഓസ്‌ട്രേലിയ മുന്നില്‍

സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇംഗ്ലണ്ടിനെതിരായ ആഷസ് പരമ്പരയിലെ അവസാന ടെസ്റ്റിനുള്ള ഓസ്‌ട്രേലിയ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ സംഘത്തില്‍ ഇത്തവണയും ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഇല്ല. ഉസ്മാന്‍ ഖവാജ സ്ഥാനം നിലനിര്‍ത്തി. സ്റ്റീവ് സ്മിത്ത് തന്നെ ടീമിനെ നയിക്കും. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ നാലാം പോരില്‍ ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയിരുന്നു. പരമ്പര ഓസീസ് നേരത്തെ ഉറപ്പിച്ചിട്ടുണ്ട്. നിലവില്‍ 3-1 എന്ന നിലയിലാണ് ആതിഥേയര്‍ മുന്നില്‍ നില്‍ക്കുന്നത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും കളിക്കാതിരുന്ന കമ്മിന്‍സ് മൂന്നാം ടെസ്റ്റില്‍ കളിച്ചിരുന്നു. പരിക്കു മാറിയാണ് താരം അഡ്‌ലെയ്ഡ് ടെസ്റ്റില്‍ കളിക്കാനിറങ്ങിയത്. ജയത്തോടെ പരമ്പര നിലനിര്‍ത്തിയാണ് ക്യാപ്റ്റന്‍ കളം വിട്ടത്.

എന്നാല്‍ ബോക്‌സിങ് ഡേ ടെസ്റ്റില്‍ താരത്തിനു വീണ്ടും വിശ്രമം അനുവദിച്ചു. പരിക്കിന്റെ വേവലാതികള്‍ വിടാത്തതിനെ തുടര്‍ന്നായിരുന്നു തീരുമാനം. വര്‍ക്ക് ലോഡും വരാനിരിക്കുന്ന ടി20 ലോകകപ്പും മുന്നില്‍ കണ്ടാണ് അഞ്ചാം ടെസ്റ്റിലും കളിപ്പിക്കേണ്ടതില്ലെന്ന ഓസ്‌ട്രേലിയന്‍ ബോര്‍ഡിന്റെ തീരുമാനം.

കരിയറിന്റെ സായാഹ്നത്തില്‍ നില്‍ക്കുന്ന താരമാണ് ഓപ്പണറായ ഉസ്മാന്‍ ഖവാജ. ഇത്തവണ ആഷസില്‍ ജാക്ക് വെതറാള്‍ഡാണ് ട്രാവിസ് ഹെഡിനൊപ്പം ഇറങ്ങിയത്. പെര്‍ത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ പുറം വേദയെ തുടര്‍ന്നു ഖവാജ ബാറ്റ് ചെയ്തിരുന്നില്ല. പിന്നാലെ ബ്രിസ്‌ബെയ്ന്‍ ടെസ്റ്റും നഷ്ടമായി.

39കാരന്റെ ടെസ്റ്റ് ഭാവി സംബന്ധിച്ചു അനിശ്ചിതത്വം നില്‍ക്കുന്നുണ്ട്. താരത്തെ നാലാം ടെസ്റ്റിനു ശേഷം ടീമില്‍ നിലനിര്‍ത്തുമോ എന്ന തരത്തില്‍ അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാല്‍ നിലവില്‍ താരം സ്ഥാനം നിലനിര്‍ത്തിയിട്ടുണ്ട്. അഞ്ചാം ടെസ്റ്റിന്റെ പ്ലെയിങ് ഇലവനില്‍ താരമുണ്ടാകുമോ എന്നു കണ്ടറിയാം. നിലവില്‍ ആഷസില്‍ അഞ്ച് ഇന്നിങ്‌സുകള്‍ ബാറ്റ് ചെയ്ത ഖവാജ 153 റണ്‍സാണ് കണ്ടെത്തിയിട്ടുള്ളത്.

ഓസ്‌ട്രേലിയ ടീം: സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റന്‍), സ്‌കോട്ട് ബോളണ്ട്, അലക്‌സ കാരി, ബ്രണ്ടന്‍ ഡോഗറ്റ്, കാമറൂണ്‍ ഗ്രീന്‍, ട്രാവിസ് ഹെഡ്, ജോഷ് ഇംഗ്ലിസ്, ഉസ്മാന്‍ ഖവാജ, മര്‍നസ് ലാബുഷെയ്ന്‍, ടോഡ് മര്‍ഫി, മിച്ചല്‍ നെസര്‍, ജെയ് റിച്ചാഡ്‌സന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ജാക്ക് വെതറാള്‍ഡ്, ബ്യു വെബ്സ്റ്റര്‍.

Australia have named a 15-member squad for the fifth and final ashes Test against England.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കരാറുകാരുടെ ബില്‍ 7.11 കോടി, 4.99 കോടി നല്‍കും; അയ്യപ്പസംഗമത്തിന്റെ കണക്കില്‍ ബോര്‍ഡിന് പിഴച്ചെന്ന് ജയകുമാര്‍

ചോക്കലേറ്റ്, ലെയ്‌സ് പായ്ക്കറ്റുകളില്‍ ഒളിപ്പിച്ച് കടത്ത്; ബംഗലൂരുവില്‍ 20 കോടിയുടെ മയക്കുമരുന്ന് പിടികൂടി, 3 മലയാളികള്‍ അടക്കം 5 പേര്‍ പിടിയില്‍

ജാവ 42 ഐവറി കളര്‍ വേരിയന്റ് വിപണിയില്‍; 1.85 ലക്ഷം രൂപ വില

നാരങ്ങ എപ്പോഴും ഫ്രഷായിരിക്കാൻ ഈ പൊടിക്കൈകൾ ചെയ്യൂ

ഒടുവില്‍ മാരുതിയുടെ ഇലക്ട്രിക് കാര്‍ വിപണിയില്‍, പ്രാരംഭ വില 10.99 ലക്ഷം രൂപ, അറിയാം ഇ വിറ്റാരയുടെ ഫീച്ചറുകള്‍

SCROLL FOR NEXT