ആര്‍ അശ്വിന്‍ രോഹിതിനൊപ്പം പിടിഐ
Sports

100ാം ടെസ്റ്റില്‍ 5 വിക്കറ്റുകള്‍, അശ്വിന്‍ ഇതിഹാസങ്ങള്‍ക്കൊപ്പം

കരിയറില്‍ 36ാം അഞ്ച് വിക്കറ്റ് നേട്ടം

Author : സമകാലിക മലയാളം ഡെസ്ക്

ധരംശാല: കരിയറിലെ 100ാം ടെസ്റ്റ് ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ കളറാക്കി. നിര്‍ണായകമായ അഞ്ച് വിക്കറ്റുകള്‍ നേടി ടീമിനു ഇന്നിങ്‌സ് ജയം സമ്മാനിക്കാന്‍ താരത്തിനു സാധിച്ചു.

100ാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി ക്രിക്കറ്റിലെ മൂന്ന് ഇതിഹാസ സ്പിന്നര്‍മാര്‍ക്കൊപ്പം ഇനി അശ്വിനും. മുത്തയ്യ മുരളീധരന്‍, ഷെയ്ന്‍ വോണ്‍, അനില്‍ കുംബ്ലെ എന്നിവര്‍ നേരത്തെ തങ്ങളുടെ 100ാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിരുന്നു. സമാന നേട്ടത്തിലെത്തുന്ന താരമായി അശ്വിന്‍ മാറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കരിയറില്‍ അശ്വിന്റെ 36ാം അഞ്ച് വിക്കറ്റ് നേട്ടമാണിത്. ഇന്ത്യക്കായി ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ താരമെന്ന റെക്കോര്‍ഡും സമീപ കാലത്ത് അശ്വിന്‍ നേടിയിരുന്നു. കുംബ്ലെയെയാണ് അശ്വിന്‍ പിന്നിലാക്കിയത്.

ടെസ്റ്റില്‍ ഏറ്റവും കുടുതല്‍ തവണ 5 വിക്കറ്റുകളെന്ന നേട്ടത്തില്‍ മുത്തയ്യ മുരളീധരനാണ് ഒന്നാമത്. 67 തവണായണ് താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയത്. വോണ്‍ 37 വണ നേട്ടത്തില്‍.

അശ്വിന്‍ 36 തവണ അഞ്ച് വിക്കറ്റുകള്‍ പിഴുതു. നിലവില്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയുമായി അശ്വിന്‍ 36വിക്കറ്റുകളുടെ നേട്ടെ പങ്കിടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'

'വൈഭവ് ഇല്ലേ, കളിയും കാണില്ല'! ആരാധകർ അമർഷത്തിൽ

6, 4, 4, 6... കണ്ടോളു... 22 പന്തില്‍ 57, തീപ്പൊരി സഞ്ജു!

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്