പിടിഐ ചിത്രം 
Sports

സെമിയില്‍ സൂര്യകുമാറിനു പകരം ആര്‍ അശ്വിന്‍?

നിലവില്‍ ഇന്ത്യന്‍ ഇലവന്‍ സുസജ്ജമാണ്. ബാറ്റര്‍മാരും ബൗളര്‍മാരും എല്ലാവരും മിന്നും ഫോമില്‍. അതില്‍ ഒരു മാറ്റം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ലോകകപ്പില്‍ ഇന്ത്യ സെമി പോരാട്ടത്തിനായി ഇറങ്ങുമ്പോള്‍ വിന്നിങ് ടീം കോമ്പിനേഷന്‍ നിലനിര്‍ത്തുമോ ഓതോ ടീമില്‍ മാറ്റം വരുത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ന്യൂസിലന്‍ഡിനെതിരെ ഈ മാസം 15നാണ് ഇന്ത്യയുടെ സെമി പോരാട്ടം. 

നിലവില്‍ ഇന്ത്യന്‍ ഇലവന്‍ സുസജ്ജമാണ്. ബാറ്റര്‍മാരും ബൗളര്‍മാരും മിന്നും ഫോമില്‍. അതില്‍ ഒരു മാറ്റം ഉണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 

തന്ത്രങ്ങളുടെ ഭാഗമായി ചിലപ്പോള്‍ ഇന്ത്യന്‍ ടീമില്‍ മാറ്റമുണ്ടായേക്കാമെന്ന സൂചനകളും വരുന്നുണ്ട്. സൂര്യ കുമാര്‍ യാദവിനെ മാറ്റി ഇന്ത്യ ആര്‍ അശ്വിനു അവസരം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ആറ് ബൗളര്‍മാരെന്ന തന്ത്രമാണ് ഇന്ത്യ ബ്ലാക്ക് ക്യാപ്‌സിനെതിരെ പ്രയോഗിക്കാന്‍ ഒരുങ്ങുന്നത് എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സൂര്യ കുമാര്‍ യാദവ് നിലവില്‍ മോശമല്ലാത്ത രീതിയില്‍ ബാറ്റ് വീശുന്നുണ്ട്. അശ്വിനാകട്ടെ ഒരു കളിയില്‍ മാത്രമാണ് ഈ ലോകകപ്പില്‍ അവസരം കിട്ടിയത്. സെമിയില്‍ ഈയൊരു മാറ്റം പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT