കൊളംബോ: ഏഷ്യാകപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെ തകർത്ത് ശ്രീലങ്ക ഫൈനലിൽ. അവസാനപന്തുവരെ ആവേശം നീണ്ടു നിന്ന മത്സരത്തിൽ രണ്ടു വിക്കറ്റിനാണ് ശ്രീലങ്കയുടെ വിജയം. സ്കോർ: പാകിസ്ഥാൻ– 42 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 252. ശ്രീലങ്ക–42 ഓവറിൽ 8ന് 252. മഴകാരണം മത്സരം 42 ഓവറാക്കി ചുരുക്കിയിരുന്നു. പിന്നീട് ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 252 റണ്‍സായി നിശ്ചയിച്ചു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ഇന്ത്യയും ശ്രീലങ്കയും ഏറ്റുമുട്ടും.
ടോസ് നേടിയ പാകിസ്ഥാൻ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 6–ാം വിക്കറ്റിൽ ഒന്നിച്ച മുഹമ്മദ് റിസ്‌വാന്റേയും (86 നോട്ടൗട്ട്) ഇഫ്തിഖർ അഹമ്മദിന്റേയും (47) കൂട്ടുകെട്ടാണ് മികച്ച സ്കോറിലേക്ക് പാകിസ്ഥാനെ എത്തിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് മികച്ച തുടക്കമായിരുന്നു. എന്നാൽ അവസാന ഓവറുകളിൽ പാക്ക് പേസർമാരുടെ ബോളിങ് ശ്രീലങ്കയ്ക്ക് വെല്ലുവിളിയാവുകയായിരുന്നു.
കുശാൽ മെൻഡിസിന്റെ ഉജ്വല ഇന്നിങ്സിൽ (91) ലങ്ക അനായാസം ജയത്തിലേക്കു മുന്നേറുന്നതിനിടെയാണ് പാക് ബോളർമാർ കളി തിരിച്ചത്. 36–ാം ഓവറിലെ ആദ്യ പന്തിൽ മെൻഡിസിനെയും 37–ാം ഓവറിൽ ദാസുൻ ശനകയെയും (2) ഇഫ്തിഖറിന്റെ ബോളിൽ വീണു. 41ാം ഓവറിൽ ധനഞ്ജയ ഡിസിൽവയെയും (5) ദുനിത് വെല്ലാലഗെയെയും (0) ഷഹീൻ ഷാ അഫ്രീദിയുടെ പുറത്താക്കിയതോടെ ശ്രീലങ്ക തോൽവി മണത്തു. ഇരട്ടപ്രഹരം. അവസാന ഓവറിൽ 2 വിക്കറ്റ് ശേഷിക്കെ ലങ്കയ്ക്കു ജയിക്കാൻ 8 റൺസാണ് വേണ്ടിയിരുന്നത്. 4–ാം പന്തിൽ പ്രമോദ് മധുഷൻ (1) റണ്ണൗട്ടായി. അവസാന പന്തിൽ വിജയലക്ഷ്യം മറികടക്കുകയായിരുന്നു. അസലങ്ക 49 റൺസുമായി പുറത്താകാതെ നിന്നു. സദീര സമരവിക്രമ 48 റൺസെടുത്തു. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ ശ്രീലങ്ക ഇന്ത്യയെ നേരിടും. ആർ.പ്രേമദാസ സ്റ്റേഡിയത്തിൽ വൈകിട്ട് മൂന്നിനാണ് മത്സരം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates