കൊളംബോ: ഇന്ത്യ - പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം ഉപേക്ഷിച്ചു. മഴ മൂലം രണ്ടാം ഇന്നിങ്‌സ് പൂർത്തിയാക്കാനാകാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് ഓൾഔട്ടായിരുന്നു. കനത്ത മഴ മൂലം പാകിസ്ഥാന് ബാറ്റിങ്ങിന് ഇറങ്ങാനായില്ല. ഇതോടെ ഇരു ടീമും ഓരോ പോയന്റ് വീതം പങ്കുവെച്ചു. ആദ്യ മത്സരത്തിൽ നേപ്പാളിനെ തകർത്ത പാകിസ്ഥാൻ ഇതോടെ സൂപ്പർ ഫോറിൽ കടന്നു.
ഇന്ത്യൻ ഇന്നിങ്സിനിടെ രണ്ട് തവണ മഴ കളി തടസപ്പെടുത്തിയിരുന്നു. മഴ തുടർന്നതോടെ ഇന്ത്യൻ സമയം 9.50-ന് മത്സരം ഉപേക്ഷിച്ചതായി അമ്പയർമാർ അറിയിച്ചു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറിൽ 266 റൺസിന് ഓൾഔട്ടായി. നാല് വിക്കറ്റിന് 66 റൺസെന്ന തകർച്ചയിൽ നിന്ന് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഇഷാൻ കിഷൻ - ഹാർദ്ദിക് പാണ്ഡ്യ സഖ്യമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേർന്ന് 138 റൺസിന്റെ കൂട്ടുകെട്ടാണ് ഉയർത്തിയത്. 90 പന്തിൽ നിന്ന് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 87 റൺസെടുത്ത ഹാർദ്ദിക്കാണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഇഷാൻ 81 പന്തുകളിൽ നിന്ന് രണ്ട് സിക്‌സും ഒമ്പത് ഫോറുമടക്കം 82 റൺസെടുത്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates