ഏഷ്യാ കപ്പ് മത്സരങ്ങൾക്ക് തുടക്കം/ എക്‌സ് 
Sports

ഏഷ്യാ കപ്പ് പോരാട്ടത്തിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാനെതിരെ

ഏഷ്യാ കപ്പ് ആ​ഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 17 വരെ 

Author : സമകാലിക മലയാളം ഡെസ്ക്

ഷ്യാ കപ്പ് ഏകദിന ക്രിക്കറ്റ് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. പാകിസ്ഥാനിലും ശ്രിലങ്കയിലുമായി നടക്കുന്ന മത്സരത്തിൽ ഇന്ത്യ, പാകിസ്ഥാൻ, നേപ്പാൾ, ശ്രീലങ്ക, ബം​ഗ്ലാ​ദേശ്, അഫ്‌​ഗാനിസ്ഥാൻ എന്നീ ടീമുകൾ മത്സരിക്കും. ആ​ഗസ്റ്റ് 30 മുതൽ സെപ്റ്റംബർ 17 വരെയായി 13 മത്സരങ്ങളാണ് നടക്കുന്നത്. 

പാകിസ്ഥാനിലെ മുൾട്ടാനിൽ വെച്ച് നടക്കുന്ന ഉദ്‌ഘാടന മത്സരത്തിൽ വൈകുന്നേരം മൂന്ന് മണിക്ക് പാകിസ്ഥാൻ നേപ്പാളിനെ നേരിടും. മുൾട്ടാനിലെ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങും ആദ്യമത്സരവും നടക്കുക. എആർ റഹ്മാനും ആത്തിഫ് അസ്ലവും ചേ‍ർന്നൊരുക്കുന്ന
സംഗീത വിരുന്നും ഉദ്ഘാടനച്ചടങ്ങിൽ ഉണ്ടാകും. 

ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് മത്സരങ്ങളുടെ അവസാനവട്ട തയ്യാറെടുപ്പ് കൂടിയാണ് ഏഷ്യാ കപ്പ് മത്സരം. ഇന്ത്യ ഏഴ് തവണയും ശ്രീലങ്ക നാല് തവണയും കപ്പുയർത്തി. ഇന്ത്യയിൽ സ്റ്റാ‍ർ സ്പോർട്സ് ചാനലിലും ഹോട്ട് സ്റ്റാറിലും മത്സരം കാണാം.

ഗ്രൂപ്പ് മത്സരക്രമം :

ആഗസ്റ്റ് 30 - പാകിസ്ഥാൻ vs നേപ്പാൾ - മുൾട്ടാൻ

ആഗസ്റ്റ് 31 - ബംഗ്ലാദേശ് vs ശ്രീലങ്ക - കാൻഡി

സെപ്റ്റംബർ 2 - പാകിസ്ഥാൻ vs ഇന്ത്യ - കാൻഡി

സെപ്റ്റംബർ 3 - ബംഗ്ലാദേശ് vs അഫ്ഗാനിസ്ഥാൻ - ലാഹോർ

സെപ്റ്റംബർ 4 - ഇന്ത്യ vs നേപ്പാൾ - കാൻഡി

സെപ്റ്റംബർ 5 - ശ്രീലങ്ക vs അഫ്ഗാനിസ്ഥാൻ - ലാഹോർ

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT