Asia Cup Rising Stars x
Sports

ഫൈനല്‍ മോഹം സൂപ്പര്‍ ഓവറില്‍ പൊലിഞ്ഞു; ത്രില്ലറില്‍ ഇന്ത്യയെ വീഴ്ത്തി ബംഗ്ലാദേശ്

റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് ടി20 പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍ വീണു

സമകാലിക മലയാളം ഡെസ്ക്

ദോഹ: ഏഷ്യാ കപ്പ്റൈ സിങ് സ്റ്റാര്‍സ് ടി20 പോരാട്ടത്തിന്റെ ഫൈനലിലെത്താനുള്ള ഇന്ത്യ എ ടീമിന്റെ മോഹം പൊലിഞ്ഞു. സെമിയില്‍ അവേശപ്പോരാട്ടത്തില്‍ ബംഗ്ലാദേശ് എ ടീമാണ് ഇന്ത്യയെ വീഴ്ത്തി ഫൈനലിലേക്ക് മുന്നേറിയത്. ത്രില്ലര്‍ പോരാട്ടമാണ് അരങ്ങേറിയത്. ഫലം നിര്‍ണയിക്കപ്പെട്ടത് സൂപ്പര്‍ ഓവറിലാണ്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയും ഇതേ സ്‌കോറില്‍ തന്നെ എത്തിയതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്.

സൂപ്പര്‍ ഓവറിലെ ആദ്യ രണ്ട് പന്തിലും ഇന്ത്യയ്ക്ക് തുടരെ രണ്ട് വിക്കറ്റുകള്‍ നഷ്ടമായതോടെ ശേഷിച്ച നാല് പന്തുകളില്‍ ബാറ്റ് ചെയ്യാന്‍ സാധിക്കാതെ വന്നു.

1 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ബംഗ്ലാദേശിനും സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം പന്തില്‍ സൂയഷ് ശര്‍മ വൈഡ് വഴങ്ങിയതോടെ അധികം അധ്വാനം ഇല്ലാതെ ബംഗ്ലാദേശ് ജയവും ഫൈനലും ഉറപ്പിച്ചു.

നേരത്തെ അവസാന ഓവറില്‍ ഇന്ത്യയ്ക്കു 16 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്. ആദ്യ രണ്ട് പന്തിലും സിംഗിള്‍സ്. ഇതോടെ ലക്ഷ്യം 4 പന്തില്‍ 14 ആയി. മൂന്നാം പന്തില്‍ സിക്‌സും നാലാം പന്തില്‍ ഫോറുമടിച്ച് അശുതോഷ് ശര്‍മ വിജയ ലക്ഷ്യം രണ്ട് പന്തില്‍ 4 റണ്‍സാക്കി. എന്നാല്‍ അഞ്ചാം പന്തില്‍ അശുതോഷ് മടങ്ങിയതോടെ ഇന്ത്യന്‍ ലക്ഷ്യം അവസാന പന്തില്‍ 4 റണ്‍സായി മാറി. ഹര്‍ഷ് ദുബെയ്ക്ക് അവസാന പന്തില്‍ പക്ഷേ 4 റണ്‍സെടുക്കാനായില്ല. 3 റണ്‍സെടുത്തതോടെ മത്സരം സൂപ്പര്‍ ഓവറിലേക്ക്.

ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യക്കായി വെടിക്കെട്ട് ബാറ്റിങുമായി ഇന്ത്യയുടെ കൗമാര സെന്‍സേഷന്‍ വൈഭവ് സൂര്യവംശിയും ഒപ്പം പ്രിയാംശ് ആര്യയും മിന്നും തുടക്കമാണ് നല്‍കിയത്. ഇന്നിങ്‌സിലെ രണ്ടാം പന്തില്‍ തന്നെ വൈഭവ് സിക്‌സര്‍ തൂക്കി. ബംഗ്ലാ താരം റിപോണ്‍ മൊണ്ടാലിനെ ഡീപ് മിഡ്‌വിക്കറ്റിലൂടെ താരം സിക്‌സര്‍ പറത്തി. തൊട്ടടുത്ത പന്തും താരം ഇതേ വഴി തന്നെ സിക്‌സര്‍ തൂക്കി. 15 പന്തില്‍ 38 റണ്‍സടിച്ച് വൈഭവ് മടങ്ങിയെങ്കിലും അതിനിടെ പറത്തിയത് 4 സിക്‌സും 2 ഫോറും. ഇരുവരും ചേര്‍ന്നു 3.4 ഓവറില്‍ 53 റണ്‍സാണ് ഓപ്പണിങില്‍ ചേര്‍ത്തത്.

പ്രിയാംശ് ആര്യ 23 പന്തില്‍ 3 സിക്‌സും 4 ഫോറും സഹിതം 44 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ജിതേഷ് ശര്‍മ (23 പന്തില്‍ 33), രമണ്‍ദീപ് സിങ് (17), നമാന്‍ ധിര്‍ (7) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍.

ആദ്യം ബാറ്റിങിനു ഇറങ്ങിയ ബംഗ്ലാദേശ് മികച്ച സ്‌കോറാണ് ഉയര്‍ത്തിയത്. നിശ്ചിത 20 ഓവറില്‍ അവര്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് അടിച്ചെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ഓപ്പണര്‍ ഹബിബുര്‍ റഹ്മാന്‍ നേടിയ അര്‍ധ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യയ്ക്കു മുന്നില്‍ മികച്ച സ്‌കോറുയര്‍ത്തിയത്. താരം 46 പന്തില്‍ 65 റണ്‍സ് നേടി. 18 പന്തില്‍ 48 റണ്‍സടിച്ച മെഹറോബും 14 പന്തില്‍ 26 റണ്‍സെടുത്ത് ജിഷന്‍ ആലവും ബംഗ്ലാദേശിനായി തിളങ്ങി.

Asia Cup Rising Stars: Suyash Sharma managed to get the wicket in the first ball of the Super Over. But he bowled the next delivery down the leg-side, resulting in the win going to Bangladesh A.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു; പൈലറ്റിന് വീരമൃത്യു; അപകടം ദുബൈ എയര്‍ഷോയ്ക്കിടെ

ഇന്ത്യന്‍ യുദ്ധവിമാനം തേജസ് തകര്‍ന്നു വീണു, എസ്‌ഐആര്‍: കേരളത്തിലെ ഹര്‍ജികള്‍ പ്രത്യേകമായി പരിഗണിക്കും... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രത്തിന്റെ ഐസിപി അംഗീകാരം, ക്രൂ ചെയ്ഞ്ചും ചരക്കുനീക്കവും എളുപ്പം

കേന്ദ്ര സര്‍വകലാശാലയില്‍ ലൈഫ് സ്‌കില്‍സ് എജ്യൂക്കേഷനില്‍ പിജി ഡിപ്ലോമ; ഡിസംബര്‍ ഒന്ന് വരെ അപേക്ഷിക്കാം

നാമനിര്‍ദേശ പത്രിക സ്വീകരിച്ചില്ല; പൊട്ടിക്കരഞ്ഞ് ട്വന്റി 20 സ്ഥാനാര്‍ഥി

SCROLL FOR NEXT