Asia Cup Rising Stars x
Sports

സെമി ഉറപ്പിക്കാന്‍ ഇന്ത്യ എ; ആദ്യം പന്തെറിയും

റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് ഇന്ത്യ എ- യുഎഇ പോരാട്ടം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ദോഹ: റൈസിങ് സ്റ്റാര്‍സ് ഏഷ്യാ കപ്പ് പോരാട്ടത്തില്‍ ഇന്ത്യ എ- യുഎഇ മത്സരം അല്‍പ്പ സമയത്തിനുള്ളില്‍. ടോസ് നേടി യുഎഇ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.

ഇന്നത്തെ പോരാട്ടം ജയിച്ചാൽ ഇന്ത്യക്ക് സെമി ഉറപ്പിക്കാം. അവസാന നാലിൽ ഇടം പ്രതീക്ഷിച്ചാണ് തിലക് വര്‍മയും സംഘവും ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം പോരാട്ടത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ നേരിടാനിറങ്ങിയ ഇന്ത്യയ്ക്ക് അപ്രതീക്ഷിത തോല്‍വി വഴങ്ങേണ്ടി വന്നിരുന്നു.

ബാറ്റിങില്‍ ക്യാപ്റ്റന്‍ തിലക് വര്‍മ, ഓപ്പണര്‍ അഭിഷേക് ശര്‍മ എന്നിവര്‍ ഫോമിലാണ്. വൈഭവ് സൂര്യവംശി അടക്കമുള്ളവര്‍ക്ക് തിളങ്ങാന്‍ സാധിച്ചിട്ടില്ല. ബൗളിങില്‍ പ്രിന്‍സ് യാദവ് ഹര്‍ഷിത് റാണ എന്നിവരടക്കമുള്ളവരും മിന്നും ഫോമില്‍ പന്തെറിയുന്നുണ്ട്.

പാകിസ്ഥാനെതിരെ പക്ഷേ ഇന്ത്യക്ക് ബാറ്റിങിലും ബൗളിങിലും മികവ് അത്ര അവകാശപ്പെടാനുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നായിരിക്കും ഉത്തരം. ആദ്യ മത്സരത്തെ അപേക്ഷിച്ച് പാകിസ്ഥാനെതിരെ ഇന്ത്യ സര്‍വ മേഖലയിലും വിയര്‍ത്താണ് മുന്നേറിയത്. ഇന്നത്തെ പോരാട്ടത്തില്‍ ഓള്‍റൗണ്ട് മികവ് പുറത്തെടുത്ത് ഫോമിലേക്ക് തിരിച്ചെത്തുകയാണ് ടീം ലക്ഷ്യമിടുന്നത്. ഒപ്പം സെമി ബര്‍ത്തും.

India A will need a better performance from their bowlers when they take on the United Arab Emirates in a crucial Asia Cup Rising Stars 50-over tournament match on Tuesday. A win will secure their place in the semifinals

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷാഫി എ ഗ്രൂപ്പെങ്കില്‍ എട്ടാമത്തെ അത്ഭുതം; രണ്ട് ക്ലൂ തരുന്നു, പനമ്പിള്ളി നഗറിലെ നേതാവ് കാലുപിടിച്ച് അപേക്ഷിച്ചു, വണ്ടിനമ്പര്‍ 2020; ഉണ്ണിത്താന്‍ റീലോഡഡ്

പൊലീസ് സ്റ്റേഷൻ മതിൽ ചാടി, പെട്രോൾ ഊറ്റി, ബൈക്കുകൾക്ക് തീയിട്ടു; മലപ്പുറം സ്വദേശി കസ്റ്റഡിയിൽ

രണ്ട് വര്‍ഷമായി മലയാളത്തില്‍ ഒരു അവസരവും വന്നില്ല; മലയാള സിനിമയ്ക്ക് എന്നെ വേണ്ടായിരിക്കും: സ്വാസിക

ചന്ദ്രന് കൂട്ട്, ഇതാ ഭൂമിക്ക് ഒരു 'മിനി മൂണ്‍' കൂടി

മൂന്ന് മാസത്തെ താഴ്ന്ന നിലയില്‍; എണ്ണവില 90 ഡോളറില്‍ താഴെ, ഇന്ധനവില കുറയുമോ?