ഇന്ത്യ- ദക്ഷിണ കൊറിയ പോരാട്ടത്തില്‍ നിന്ന് എക്സ്
Sports

ഹര്‍മന്‍പ്രീതിന്റെ ഇരട്ട ഗോള്‍; ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

ദക്ഷിണ കൊറിയയെ 3-1നു വീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

ബെയ്ജിങ്: ഏഷ്യന്‍ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടറില്‍ ദക്ഷിണ കൊറിയയെ 3-1നു വീഴ്ത്തിയാണ് ഇന്ത്യ മുന്നേറിയത്. നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യക്ക് കിരീടം നിലനിര്‍ത്താന്‍ ഇനി വേണ്ടത് രണ്ട് ജയങ്ങള്‍ മാത്രം.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ് ഇരട്ട ഗോളുകള്‍ നേടി. അരയ്ജീത് ശേഷിച്ച ഗോള്‍ നേടി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പതിവു പോലെ ആക്രമണത്തിലൂന്നിയാണ് ഇന്ത്യ തുടങ്ങിയത്. 8ാം മിനിറ്റില്‍ തന്നെ ഇന്ത്യ ഗോളടിച്ചു. അരയ്ജീതാണ് ഗോള്‍ നേടിയത്. തൊട്ടു പിന്നാലെ 9ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് സിങ് രണ്ടാം ഗോള്‍ നേടി.

30ാം മിനിറ്റില്‍ യങ് ജി ഹുന്‍ കൊറിയക്കായി ഒരു ഗോള്‍ മടക്കി. എന്നാല്‍ 43ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് ഇന്ത്യയുടെ ജയം ഉറപ്പാക്കി. ഒപ്പം സെമി ബെര്‍ത്തും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT