ഇന്ത്യൻ ടീമിന്റെ ആഹ്ലാദം/ പിടിഐ 
Sports

വിജയക്കുതിപ്പ് തുടര്‍ന്ന് ഇന്ത്യ; ദക്ഷിണ കൊറിയയേയും തകര്‍ത്തു 

ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി വഴങ്ങാത്ത ഇന്ത്യ സെമിഫൈനല്‍ സാധ്യത സജീവമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ വിജയക്കുതിപ്പ്. ഇന്നലെ നടന്ന മത്സരത്തില്‍ ഇന്ത്യ ദക്ഷിണ കൊറിയയെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. 

ഇതോടെ ലീഗ് പട്ടികയില്‍ ഇന്ത്യ ഒന്നാമതെത്തി. മത്സരത്തിന്റെ ആറാം മിനുട്ടില്‍ തന്നെ ഇന്ത്യ മുന്നിലെത്തി. നിലാകാന്ത ശര്‍മ്മയാണ് ഇന്ത്യയ്ക്ക് വേണ്ടി ഗോള്‍ നേടിയത്. 

എന്നാല്‍ 12-ാം മിനുട്ടില്‍ സുങ് യുന്‍ കിമ്മിലൂടെ കൊറിയ സമനില പിടിച്ചു. 23-ാം മിനിറ്റില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ നായകന്‍ ഹര്‍മന്‍പ്രീത് സിങ് ഇന്ത്യയെ വീണ്ടും മുന്നിലെത്തിച്ചു. 

33-ാം മിനിറ്റില്‍ മന്‍ദീപ് സിങ് മൂന്നാം ഗോളും കണ്ടെത്തി. 58-ാം മിനുട്ടില്‍ യാങ് ജിഹുനിലൂടെ കൊറിയ ഒരു ഗോള്‍ മടക്കിയെങ്കിലും ഇന്ത്യ വിജയത്തോടെ മുന്നേറി. ടൂര്‍ണമെന്റില്‍ ഇതുവരെ തോല്‍വി വഴങ്ങാത്ത ഇന്ത്യ സെമിഫൈനല്‍ സാധ്യത സജീവമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ബ്രെസ്സയുടെ പുതിയ മോഡല്‍ ഉടന്‍ വിപണിയില്‍; അറിയാം ഫീച്ചറുകള്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

SCROLL FOR NEXT