ഏഷ്യന്‍ ഗെയിംസില്‍ ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീമിന്റെ ആഹ്ലാദ പ്രകടനം, എക്‌സ് 
Sports

തിലകും ഗെയ്ക് വാദും നിറഞ്ഞാടി, ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍; അമ്പെയ്ത്തില്‍ വെങ്കലം 

ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഇന്ത്യ മെഡല്‍ ഉറപ്പിച്ചു. സെമിയില്‍ ബംഗ്ലാദേശിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. അര്‍ധ സെഞ്ച്വറി നേടി പുറത്താകാതെ നിന്ന തിലക് വര്‍മയുടെയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദിന്റെയും ബാറ്റിങ് മികവിലാണ് ഇന്ത്യന്‍ വിജയം. ഋതുരാജ് ഗെയ്ക് വാദ് 40 റണ്‍സുമായി പുറത്താകെ നിന്നു. 26 പന്തില്‍ 55 റണ്‍സാണ് തിലക് വര്‍മ്മയുടെ സംഭാവന.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് നേടിയത്. മൂന്ന് വിക്കറ്റ് നേടിയ സായ് കിഷോറാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 9.2 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.  

ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് യഷസ്വി ജെയ്സ്വാളിന്റെ വിക്കറ്റ് നഷ്ടമായിരുന്നു. നാല് പന്തുകള്‍ മാത്രം നേരിട്ട ജെയ്സ്വാളിന് റണ്‍സൊന്നുമെടുക്കാന്‍ സാധിച്ചില്ല. റിപ്പണ്‍ മണ്ഡലിനായിരുന്നു വിക്കറ്റ്. എന്നാല്‍ മറ്റൊരു വിക്കറ്റ് നഷ്ടമാവാന്‍ സമ്മതിക്കാതെ ഗെയ്ക് വാദ് - തിലക് സഖ്യം ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. 26 മാത്രം നേരിട്ട തിലക് ആറ് സിക്സും രണ്ട് ഫോറും നേടി. ഗെയ്കവാദിന്റെ ഇന്നിംഗ്സില്‍ മൂന്ന് സിക്സും നാല് ഫോറുമുണ്ടായിരുന്നു. 

ഏഷ്യന്‍ ഗെയിംസില്‍ അമ്പെയ്ത്തില്‍ ഇന്ത്യന്‍ വനിതാ ടീം വെങ്കലം നേടി. മത്സരത്തില്‍ വിയ്റ്റ്‌നാമിനെ പരാജയപ്പെടുത്തിയാണ് ഇന്ത്യ വെങ്കലം നേടിയത്.കബഡി മത്സരത്തില്‍ ഇന്ത്യ  മെഡല്‍ ഉറപ്പിച്ച് ഫൈനലില്‍ പ്രവേശിച്ചു. നേപ്പാളിനെ 61-17നാണ് ഇന്ത്യൻ വനിതാ ടീം പരാജയപ്പെടുത്തിയത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: രാജ്യത്ത് ഏഴ് ഹൈ സ്പീഡ് റെയില്‍ കോറിഡോറുകള്‍ സ്ഥാപിക്കും, കേരളമില്ല

ആ ബൗൾ 'ചക്കിങ് ' ആണ്, പാകിസ്ഥാൻ താരത്തിനെതിരെ പരസ്യമായി പ്രതികരിച്ച് കാമറൂൺ ഗ്രീൻ (വിഡിയോ )

ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്

ബദാമിനേക്കാൾ കൂടുതൽ മഗ്നീഷ്യം ഈ ഭക്ഷണങ്ങളിലോ?

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

SCROLL FOR NEXT