ഫോട്ടോ: പിടിഐ 
Sports

വീണ്ടും 16 ഗോളുകള്‍! ഇത്തവണ സിംഗപ്പുര്‍; ഏഷ്യന്‍ ഗെയിംസ് ഹോക്കിയില്‍ ഇന്ത്യക്ക് വമ്പന്‍ ജയം

ആദ്യ മത്സരത്തില്‍ ഇന്ത്യ ഉസ്‌ബെക്കിസ്ഥാനെതിരെയും 16 ഗോളുകള്‍ അടിച്ചിരുന്നു. ഒരു ഗോളും അന്നു വഴങ്ങിയില്ല. ഇത്തവണ ഒരു ഗോള്‍ വഴങ്ങിയെന്നതു മാത്രമാണ് വ്യത്യാസം

Author : സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ വീണ്ടും ഗോള്‍ മഴ പെയ്യിച്ച് ഇന്ത്യ. രണ്ടാം മത്സരത്തിലും ടീം എതിരാളിയുടെ ബോക്‌സില്‍ 16 ഗോളുകള്‍ അടിച്ചു കൂട്ടി. ഒന്നിനെതിരെ 16 ഗോളുകള്‍ക്ക് ഇന്ത്യ ഇത്തവണ സിംഗപ്പുരിനെയാണ് വീഴ്ത്തിയത്. 

ആദ്യ മത്സരത്തില്‍ ഇന്ത്യ ഉസ്‌ബെക്കിസ്ഥാനെതിരെയും 16 ഗോളുകള്‍ അടിച്ചിരുന്നു. ഒരു ഗോളും അന്നു വഴങ്ങിയില്ല. ഇത്തവണ ഒരു ഗോള്‍ വഴങ്ങിയെന്നതു മാത്രമാണ് വ്യത്യാസം. വെറും രണ്ട് കളിയില്‍ നിന്നു ഇന്ത്യ അടിച്ചത് 32 ഗോളുകള്‍! 

ഹര്‍മന്‍പ്രീത് സിങ് നാല് ഗോളുകളും മന്‍ദീപ് സിങ് ഹാട്രിക്കും സ്വന്തമാക്കി. അഭിഷേക്, വരുണ്‍ കുമാര്‍ എന്നിവര്‍ ഇരട്ട ഗോളുകളും നേടി. ശേഷിച്ചവ ലളിത് ഉപാധ്യായ്, ഗുര്‍ജന്ദ് സിങ്, വിവേക് സാഗര്‍ പ്രസാദ്, മന്‍പ്രീത് സിങ്, ഷംഷേര്‍ സിങ് എന്നിവരും നേടി. 

ജയത്തോടെ പൂള്‍ എയില്‍ ഇന്ത്യ ഒന്നാം സ്ഥാനം ഉറപ്പിച്ചു. പൂളിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് സെമിയിലേക്ക് കടക്കുക.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം