ഫോട്ടോ: ട്വിറ്റർ 
Sports

'ഉന്നം വീണ്ടും പൊന്നില്‍ തറച്ചു'- ഇന്ത്യക്ക് ഷൂട്ടർമാരുടെ ഏഴാം സുവര്‍ണ സമ്മാനം; 11ാം സ്വര്‍ണം

കിനാന്‍ ഡാരിയുസ് ചെനായ്, സൊരാവര്‍ സിങ് സന്ധു, പ്രഥ്വിരാജ് ടൊന്‍ഡെയ്മന്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം വെടിവച്ചിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് വീണ്ടും സുവര്‍ണത്തിളക്കം. ഷൂട്ടിങിലാണ് ഇന്ത്യയുടെ സ്വര്‍ണം. പുരുഷന്‍മാരുടെ ട്രാപ്പ് ടീം ഇനത്തിലാണ് ഇന്ത്യയുടെ സുവര്‍ണ നേട്ടം. വനിതകളുടെ ഇതേ ഇനത്തില്‍ വെള്ളിയും ഇന്ത്യ നേടി. 

കിനാന്‍ ഡാരിയുസ് ചെനായ്, സൊരാവര്‍ സിങ് സന്ധു, പ്രഥ്വിരാജ് ടൊന്‍ഡെയ്മന്‍ എന്നിവരടങ്ങിയ ടീമാണ് സ്വര്‍ണം വെടിവച്ചിട്ടത്. 361 പോയിന്റുകളാണ് സംഘം നേടിയത്. 

മനിഷ കീര്‍, പ്രീതി രജക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ സംഘമാണ് ഇതേ ഇനത്തിന്റെ വനിതാ ടീം ഇനത്തില്‍ വെള്ളി നേടിയത്. 

ഇതേ ഇനത്തിന്റെ പുരുഷന്‍മാരുടെ വ്യക്തിഗത വിഭാഗത്തില്‍ കിനാന്‍ ഡാരിയുസ് ചെനായ്, സൊരാവര്‍ എന്നിവര്‍ ഫൈനലിലേക്ക് കടന്നിട്ടുണ്ട്. എട്ടാം ദിനത്തില്‍ ഇന്ത്യയുടെ രണ്ടാം മെഡലാണിത്. നേരത്തെ അദിതി അശോക് ഗോള്‍ഫില്‍ ഇന്ത്യക്ക് വെള്ളി സമ്മാനിച്ചിരുന്നു. 

ഗെയിംസില്‍ ഇന്ത്യയുടെ 11ാം സ്വര്‍ണമാണിത്. ഷൂട്ടിങ് റെയ്ഞ്ചിലെ ഏഴാം സുവര്‍ണ നേട്ടം. 11 സ്വര്‍ണം, 16 വെള്ളി, 14 വെങ്കലം മെഡലുകളുമായി ഇന്ത്യയുടെ ആകെ നേട്ടം 41ല്‍ എത്തി. പട്ടികയില്‍ നാലാം സ്ഥാനത്തു തുടരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സംസ്ഥാനത്ത് ഈ മാസം 70 ഷിഗെല്ല കേസുകള്‍, ഇതുവരെ 5 മരണം; പകര്‍ച്ചവ്യാധി നിയന്ത്രണത്തിന് ഹൈപ്പവര്‍ കമ്മിറ്റി: മന്ത്രി കെ മുരളീധരന്‍

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

SCROLL FOR NEXT