Ankush Panghal, Sujeet Kalkal, Parveen Hooda  x
Sports

'30' മിനിറ്റ്... ഇടിച്ചും ​ഗുസ്തിപിടിച്ചും 'ഇന്ത്യ' സ്വന്തമാക്കിയത് 3 'സ്വര്‍ണം'!

സുവര്‍ണ നേട്ടം ബോക്‌സിങിലും ഗുസ്തിയിലും

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

നഗോയ: ഏഷ്യന്‍ ഗെയിംസില്‍ സുവര്‍ണ മുന്നേറ്റം തുടര്‍ന്ന് ഇന്ത്യ. ബോക്‌സിങിലും ഗുസ്തിയിലുമായി ഇന്ത്യ അര മണിക്കൂറിനിടെ സ്വന്തമാക്കിയത് 3 സ്വര്‍ണ മെഡലുകള്‍. ഇതോടെ ഇന്ത്യയുടെ ആകെ സ്വര്‍ണ നേട്ടം 15ല്‍ എത്തി. ആകെ മെഡല്‍ നേട്ടം 75ലും. 15 സ്വര്‍ണം, 25 വെള്ളി, 35 വെങ്കലം മെഡലുകളാണ് ഇന്ത്യയുടെ നിലവിലെ നേട്ടം. മെഡൽ പട്ടികയിൽ‌ ഇന്ത്യ അഞ്ചാം സ്ഥാനത്ത്.

പര്‍വീണ്‍ ഹൂഡ

വനിതകളുടെ 65 കിലോ വിഭാഗം ബോക്‌സിങില്‍ ഇന്ത്യയുടെ പര്‍വീണ്‍ ഹൂഡയാണ് സ്വര്‍ണം നേടിയത്. ലവ്‌ലിന ബോര്‍ഗോഹെയ്ന്‍ നേരത്തെ സുവര്‍ണ നേട്ടം ഇന്ത്യക്ക് സമ്മാനിച്ചിരുന്നു. പിന്നാലെയാണ് വനിതാ പോരില്‍ പര്‍വീണിന്റെ മുന്നേറ്റം. താരം ചൈനീസ് തായ്‌പേയിയുടെ ചെന്‍ നെയ്ന്‍ ചെനിനെ കടുത്ത പോരാട്ടത്തില്‍ വീഴ്ത്തി. 3-1നാണ് പര്‍വീണിന്റെ മുന്നേറ്റം. ഇന്ത്യക്കായി ബോക്‌സിങില്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടുന്ന മൂന്നാമത്തെ വനിതാ താരമായും പര്‍വീണ്‍ മാറി. നേരത്തെ മേരി കോം, ലവ്‌ലിന എന്നിവരാണ് സ്വര്‍ണം സ്വന്തമാക്കിയ ഇന്ത്യന്‍ വനിതകള്‍.

അങ്കുഷ് പംഗല്‍

പുരുഷ വിഭാഗം ബോക്‌സിങിലാണ് പിന്നാലെ ഇന്ത്യ സുവര്‍ണ നേട്ടം സ്വന്തമാക്കിയത്. ഇന്ത്യയുടെ അങ്കുഷ് പംഗല്‍ ദക്ഷിണ കൊറിയന്‍ താരം കിം മിന്‍ സ്യൂങിനെ ഇടിച്ചു വീഴ്ത്തി. പുരുഷന്‍മാരുടെ 80 കിലോ വിഭാഗത്തിലാണ് നേട്ടം. ഏകപക്ഷീയ പോരില്‍ 4-0ത്തിനാണ് ഇന്ത്യന്‍ താരം ജയവും സ്വര്‍ണവും ഉറപ്പിച്ചത്.

സുജീത് കല്‍കല്‍

പുരുഷന്‍മാരുടെ 65 കിലോ ഫ്രീസ്റ്റൈല്‍ ഗുസ്തിയിലാണ് ഇന്ത്യയുടെ അര മണിക്കൂറിനിടെയുള്ള മൂന്നാം സ്വര്‍ണം. ഇന്ത്യയുടെ സുജീത് കൽകലാണ് സ്വർണം ​ഗുസ്തി പിടിച്ച് സ്വന്തമാക്കിയത്. തജികിസ്ഥാന്‍ താരം കുദ്യേവ് അബ്ദുല്‍ മസ്ഹിദിനെയാണ് സുജീത് ഫൈനലില്‍ വീഴ്ത്തിയത്. ആദ്യ റൗണ്ട് കൈവിട്ട ശേഷം ഗംഭീര തിരിച്ചുവരവാണ് സുജീത് നടത്തിയത്. സ്‌കോര്‍: 2-9, 8-2, 10-9.

Ankush Panghal, Sujeet Kalkal, Parveen Hooda Lead: India's medal tally has increased to 75 medals - 15 gold, 25 silver, and 35 bronze. They are risen up to fifth in the medal standings. India have won five gold medals today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ജന്തർ മന്തറിൽ വൻ പ്രതിഷേധം; എംഎ ബേബിയും വൃന്ദ കാരാട്ടും അറസ്റ്റിൽ

'വാനപ്രസ്ഥത്തിലെ ആ സീന്‍ എനിക്ക് ഇന്നും അത്ഭുതമാണ്'; എത്ര ശ്രമിച്ചാലും റീക്രിയേറ്റ് ചെയ്യാനാകില്ലെന്ന് സെറിന്‍ ഷിഹാബ്

'എട്ട് മണിക്കൂർ ഉറങ്ങും, വീട്ടിലേക്ക് വേണ്ട പച്ചക്കറി വരെ വാങ്ങുന്നത് ഞാൻ'; ഒന്നിനും സമയമില്ല എന്ന് പറയുന്നവരോട് അരവിന്ദ് സ്വാമിയുടെ മറുപടി

ബിജെപി പ്രവർത്തകർ വാഹനം തടഞ്ഞതിൽ പൊലീസിന് സുരക്ഷാവീഴ്ച പറ്റിയിട്ടില്ല: മന്ത്രി കെ.എം. ഷാജി

'ജീവിതകാലം മുഴുവന്‍ വന്‍ സ്ഥാനങ്ങള്‍ ലഭിച്ചവര്‍ ഇത്തരം ജല്‍പ്പനങ്ങള്‍ നടത്തുന്നത് മര്യാദകേട്'; അടൂര്‍ പ്രകാശിനെതിരെ ആര്‍ ചന്ദ്രശേഖരന്‍