അമന്‍ സെഹ്റാവത്ത്  
Sports

ഗുസ്തിയില്‍ ഉത്തരകൊറിയയെ മലര്‍ത്തിയടിച്ച് ഇന്ത്യ; അമന്‍ സെഹ്റാവത്തിലൂടെ സ്വര്‍ണമെഡല്‍ ഇരുപതായി

മത്സരം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നതോടെ അമന്‍ മികച്ച തന്ത്രവും ആക്രമണവും പുറത്തെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

നഗോയ: നഗോയ: ഏഷ്യന്‍ ഗെയിംസില്‍ ഗുസ്തിയില്‍ ഇന്ത്യക്ക് സ്വര്‍ണ നേട്ടം. ഇതോടെ ഗെയിംസില്‍ ഇന്ത്യയുടെ 20-ാം സ്വര്‍ണ നേട്ടത്തിലെത്തി. പുരുഷന്മാരുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തില്‍ അമന്‍ സെഹ്റാവത്താണ് സ്വര്‍ണ മെഡല്‍ നേടിയത്. ഫൈനലില്‍ ഉത്തരകൊറിയയുടെ ഹാന്‍ ചോങ് സോങ്ങിനെ 11-7ന് കീഴടക്കിയാണ് അമന്‍ കിരീടം നേടിയത്.

ആദ്യ ഘട്ടത്തില്‍ തന്നെ അമന്‍ മത്സരത്തില്‍ വ്യക്തമായ നിയന്ത്രണം നേടി. ആദ്യ പീരിയഡ് അവസാനിക്കുമ്പോള്‍ 4-1ന് മുന്നിലായിരുന്നു ഇന്ത്യന്‍ താരം. എന്നാല്‍ പിന്നീട് ഹാന്‍ ചോങ് സോംഗ് ശക്തമായി തിരിച്ചെത്തി. മത്സരം അവസാനിക്കാന്‍ ഒരു മിനിറ്റ് മാത്രം ശേഷിക്കെ സ്‌കോര്‍ 7-6 എന്ന നിലയില്‍ ഉത്തരകൊറിയന്‍ താരം അമനോട് അടുത്തെത്തി.

മത്സരം നിര്‍ണായക ഘട്ടത്തിലേക്ക് കടന്നതോടെ അമന്‍ മികച്ച തന്ത്രവും ആക്രമണവും പുറത്തെടുത്തു. അവസാന നിമിഷങ്ങളില്‍ നിര്‍ണായക ടേക്ക്ഡൗണ്‍ നേടിയ താരം എതിരാളിയെ മാറ്റില്‍ തിരിച്ച് പോയിന്റുകള്‍ സ്വന്തമാക്കി ലീഡ് 10-7 ആയി ഉയര്‍ത്തി. ബസര്‍ മുഴങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു പോയിന്റ് കൂടി നേടി അമന്‍ 11-7ന്റെ വിജയം ഉറപ്പിക്കുകയായിരുന്നു.

Asian games: India's Aman Sehrawat wins gold 57kg wrestling

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

'അന്ന് 100 കിലോയിൽ കൂടുതൽ ഭാരമുണ്ടായിരുന്നു എനിക്ക്, ഒരു പ്ലേറ്റ് നിറയെ മത്തി വറുത്തത് കഴിക്കും; ഡോക്ടർ പറഞ്ഞതോടെ നിർത്തി'

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 770 lottery result

'രാവിലെ കവടിയും എടുത്തല്ല ഇറങ്ങുന്നത്'; യുഡിഎഫ് യോഗം വൈകുന്നതില്‍ ഷിബു ബേബിജോണ്‍

ചരിത്രത്തില്‍ ആദ്യം, ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തിരിച്ചടി; യുഎസ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കി