കെഎം ആസിഫ്/ ഫോട്ടോ: ട്വിറ്റർ 
Sports

ഐപിഎൽ ലേലത്തിൽ കേരള താരങ്ങൾക്ക് വീണ്ടും നേട്ടം; ആസിഫും അബ്​ദുൽ ബാസിതും രാജസ്ഥാൻ റോയൽസിൽ

നേരത്തെ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഐപിഎൽ താര ലേലത്തിൽ വിഷ്ണു വിനോദിന് പിന്നാലെ നേട്ടം സ്വന്തമാക്കി മറ്റ് രണ്ട് കേരള താരങ്ങൾ കൂടി. കെഎം ആസിഫ്, അബ്​ദുൽ ബാസിത് എന്നിവരാണ് ടീമുകളിൽ എത്തിയത്. ഇരുവരേയും സഞ്ജു സാംസൺ നായകനായ രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചു. കെഎം ആസിഫിനെ 30 ലക്ഷം രൂപയ്ക്കും ബാസിതിനെ 20 ലക്ഷം രൂപയ്ക്കുമാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. 

നേരത്തെ കേരളത്തിന്റെ വിക്കറ്റ് കീപ്പർ ബാറ്റർ വിഷ്ണു വിനോദിനെ മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയിരുന്നു.  ഐപിഎല്‍ താര ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷത്തിനാണ് വിഷ്ണുവിനെ മുംബൈ ടീമിലെടുത്തത്. കഴിഞ്ഞ സീസണിൽ ഹൈദരാബാദിന്റെ താരമായിരുന്നു വിഷ്ണു. 

മറ്റു മലയാളി താരങ്ങളായ രോഹൻ എസ് കുന്നുമ്മൽ, മുഹമ്മദ് അസ്ഹറുദ്ദീൻ, സ്പിന്നര്‍ എസ് മിഥുന്‍ എന്നിവരെ ആരും ലേലത്തില്‍ സ്വന്തമാക്കിയില്ല. ഇന്ത്യൻ താരങ്ങളായ സൗരഭ് കുമാർ, പ്രിയം ഗാർഗ്, ഹിമ്മത് സിങ്കൊ, ചേതൻ എല്‍ആർ, ശുഭം കജൂരിയ, അൻമോൽപ്രീത് സിങ് എന്നിവർ അൺസോൾഡായി. 

ജമ്മു കശ്മീർ താരമായ വിവ്രാന്ത് ശർമ വലിയ നേട്ടം സ്വന്തമാക്കി. വിജയ് ഹസാരെ ട്രോഫിയിൽ മികച്ച പ്രകടനം നടത്തിയ താരത്തിന് 20 ലക്ഷമായിരുന്നു അടിസ്ഥാന വില. 2.6 കോടി രൂപയാണ് താരത്തിന് കിട്ടിയത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജമ്മു താരത്തെ ടീമിലെത്തിച്ചു. 

ഇന്ത്യൻ ഓൾ റൗണ്ടര്‍ നിഷാന്ത് സിദ്ധു 60 ലക്ഷത്തിന് ചെന്നൈ സൂപ്പർ കിങ്സിൽ ചേർന്നു. തമിഴ്നാട്ടിൽ നിന്നുള്ള വിക്കറ്റ് കീപ്പർ ബാറ്റര്‍ എൻ ജഗദീശന്‍ 90 ലക്ഷത്തിന് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് സാമ്പത്തിക ഇടപാടുകേസില്‍ നിര്‍ണായകം; ഹൈക്കോടതി വിധി ഇന്ന്

പവന് 280 രൂപ കുറഞ്ഞു; സ്വര്‍ണവില 1,14,200ല്‍

'കോണ്‍ഗ്രസ് പിന്നില്‍ നിന്നു കുത്തി': ഇടഞ്ഞ് സ്റ്റാലിന്‍, ഇന്ത്യ സഖ്യത്തിന്റെ യോഗത്തിന് ഡിഎംകെ ഇല്ല

കേന്ദ്രമന്ത്രി നിർമല സീതാരാമന്റെ വിഡിയോ ഉപയോഗിച്ച് വൻ ഓൺലൈൻ തട്ടിപ്പ്; കുമ്പനാട്ടിൽ രണ്ടു കേസുകളിൽ മാത്രം നഷ്ടമായത് 1.02 കോടി രൂപ

പരസ്യമായി ലഹരി ഉപയോ​ഗം, വിഡിയോ കേരള പൊലീസിന് പങ്കുവച്ച് ഉണ്ണി മുകുന്ദൻ; ഉടനടി നടപടി, കയ്യടിച്ച് ആരാധകരും

SCROLL FOR NEXT