18.50 കോടി രൂപ, റെക്കോര്‍ഡ് തുകയ്ക്ക് സാം കറാന്‍ പഞ്ചാബില്‍; മായങ്കിന് 8 കോടി

ഹാരി ബ്രൂക്കിന് പിന്നാലെ മറ്റൊരു ഇംഗ്ലീഷ് താരത്തിന് വേണ്ടി കൂടി പണം വാരിയെറിഞ്ഞ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

കൊച്ചി: ഹാരി ബ്രൂക്കിന് പിന്നാലെ മറ്റൊരു ഇംഗ്ലീഷ് താരത്തിന് വേണ്ടി കൂടി പണം വാരിയെറിഞ്ഞ് ഐപിഎല്‍ ഫ്രാഞ്ചൈസികള്‍. ഓള്‍റൗണ്ടര്‍ സാം കറാന് വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബും രാജസ്ഥാനും മുംബൈയും പോരടിച്ചു. ഒടുവില്‍ 18.50 കോടി രൂപയ്ക്ക് പഞ്ചാബ് സാം കറാനെ സ്വന്തമാക്കി.ഐപിഎല്‍ താര ലേലത്തിന്റെ ചരിത്രത്തില്‍ ഏറ്റവും ഉയര്‍ന്ന തുക ലഭിക്കുന്ന താരമായും സാം കറാന്‍ മാറി. 

രണ്ട് കോടി രൂപയായിരുന്നു സാം കറാന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ നായകനായിരുന്ന മായങ്ക് അഗര്‍വാളിനെ 8.25 കോടി രൂപയ്ക്ക് സ്വന്തമാക്കി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. മായങ്കിനായി ആദ്യം പഞ്ചാബ് കിങ്‌സ് ലേലത്തില്‍ മുന്‍പോട്ട് വന്നിരുന്നു. പിന്നാലെ ബാംഗ്ലൂരും ചെന്നൈ സൂപ്പര്‍ കിങ്‌സും എത്തി. ഒടുവില്‍ ഹൈദരാബാദ് മായങ്കിനെ സ്വന്തമാക്കി.

രഹാനെയെ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്

50 ലക്ഷം രൂപ അടിസ്ഥാന വിലയായി വന്ന രഹാനെയെ അടിസ്ഥാന വിലയില്‍ സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഇംഗ്ലണ്ടിന്റെ ജോ റൂട്ടും റിലേ റൂസോയും അണ്‍സോള്‍ഡ് ആയി. രണ്ട് കോടി രൂപയായിരുന്നു റൂസോയുടെ അടിസ്ഥാന വില. 

ലേലത്തില്‍ രണ്ടാം സെറ്റ് താരങ്ങളില്‍ ആദ്യം എത്തിയ ബംഗ്ലാദേശ് ഓള്‍ റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെ സ്വന്തമാക്കാന്‍ ഫ്രാഞ്ചൈസികള്‍ മുന്‍പോട്ട് വന്നില്ല. രണ്ട് കോടി രൂപ അടിസ്ഥാന വിലയില്‍ വന്ന ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറാന് വേണ്ടി ചെന്നൈ സൂപ്പര്‍ കിങ്‌സ് ആണ് മുന്‍പില്‍ നിന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com