നെടുമ്പാശേരിയില്‍ കെസിഎയുടെ ക്രിക്കറ്റ് സ്റ്റേഡിയം; സ്ഥലം പരിശോധിച്ച് ജയ് ഷാ

വിമാനത്താവളവും ദേശിയ പാതയും അടുത്തായത് അനുകൂല ഘടകമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു
ജയ് ഷാ/ ട്വിറ്റർ
ജയ് ഷാ/ ട്വിറ്റർ

കൊച്ചി: കേരളത്തില്‍ മറ്റൊരു പുതിയ ക്രിക്കറ്റ് സ്റ്റേഡിയം കൂടി ഉയരുന്നു. നെടുമ്പാശേരിയില്‍ കെസിഎ നിര്‍മിക്കാന്‍ പദ്ധതിയിടുന്ന സ്ഥലം ബിസിസിഐ സെക്രട്ടറി ജയ് ഷാ സന്ദര്‍ശിച്ചു. 

കൊച്ചി രാജ്യാന്തര വിമാനത്താവളത്തിന് ചുറ്റുമുള്ള 30 ഏക്കറിലാണ് കെസിഎ സ്റ്റേഡിയം നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. സ്ഥലം പരിശോധിച്ച ബിസിസിഐ സെക്രട്ടറി ജയ് ഷാ ഉള്‍പ്പെടെയുള്ളവര്‍ തൃപ്തി അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 

വയലും കൃഷി ഇടവും അടങ്ങിയതാണ് പ്രദേശം

വിമാനത്താവളവും ദേശിയ പാതയും അടുത്തായത് അനുകൂല ഘടകമാണെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റ് ജയേഷ് ജോര്‍ജ് പറഞ്ഞു. എന്നാല്‍ വയലും കൃഷി ഇടവും അടങ്ങിയതാണ് പ്രദേശം. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ആവശ്യമാണെന്നും ജേേയഷ് ജോര്‍ജ് പറഞ്ഞു. 

ഇവിടെ സ്റ്റേഡിയം നിര്‍മിക്കുന്നതിന് മുന്‍പായി കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണെന്നും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സ്‌റ്റേഡിയമാവും വരികെ എന്നും ജയേഷ് ജോര്‍ജ് പറഞ്ഞു. നിലവില്‍ സ്വന്തമായി രാജ്യാന്തര സ്റ്റേഡിയം ഇല്ലാത്ത സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളില്‍ ഒന്നാണ് കേരളം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com