മെസിയുടെ കാല്‍പാടുകള്‍ കൊത്തിവെക്കാന്‍ മാറക്കാന; അര്‍ജന്റൈന്‍ നായകനെ ക്ഷണിച്ച് ബ്രസീല്‍ 

ലോക കിരീടത്തില്‍ മുത്തമിട്ട അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ മാറക്കാനയിലേക്ക് ക്ഷണിച്ച് ബ്രസീല്‍
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

റിയോ ഡി ജനീറോ: ലോക കിരീടത്തില്‍ മുത്തമിട്ട അര്‍ജന്റൈന്‍ നായകന്‍ ലയണല്‍ മെസിയെ മാറക്കാനയിലേക്ക് ക്ഷണിച്ച് ബ്രസീല്‍. മാറക്കാനയിലെ ഹാള്‍ ഓഫ് ഫെയിമില്‍ മെസിയുടെ കാല്‍പ്പാടുകള്‍ കൂടി കൊത്തിവെച്ച് ആദരവര്‍പ്പിക്കാനാണ് ബ്രസീല്‍ മുന്‍പോട്ട് വരുന്നത്. 

പിച്ചിന് പുറത്തും അകത്തും മെസി എല്ലായ്‌പ്പോഴും തന്റെ പ്രാധാന്യം അറിയിച്ചുകൊണ്ടിരുന്നു. വര്‍ഷങ്ങളോളം ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച താരമായി ഉയര്‍ന്ന് നിന്ന താരം. മെസിയെ ആദരിക്കാന്‍ മാറക്കാനയും ആഗ്രഹിക്കുന്നു, റിയോ ഡി ജനീറോ സ്‌പോര്‍ട്‌സ് സൂപ്രണ്ട് അഡ്രിയാനോ സാന്റോസ് മെസിയെ ക്ഷണിച്ചുകൊണ്ട് പറഞ്ഞു. 

പെലെ, ഗരിഞ്ച, റിവെലിനോ, റൊണാള്‍ഡോ ഉള്‍പ്പെടെയുള്ള ഇതിഹാസ താരങ്ങള്‍ക്കൊപ്പമാണ് മാറക്കാനയില്‍ മെസിയുടെ കാലടികളും രേഖപ്പെടുത്താന്‍ പോകുന്നത്. ചിലെയുടെ എലിയാസ് ഫിഗുറോവ, സെര്‍ബിയന്‍ താരം ദെഹാന്‍ പെറ്റ്‌കോവിച്ച്, പോര്‍ച്ചുഗലിന്റെ യൂസേബിയോ എന്നീ പ്രശസ്ത കളിക്കാരുടെ കാലടികളും മാറക്കാനയില്‍ പതിഞ്ഞു കഴിഞ്ഞു. 

2021ലെ കോപ്പ അമേരിക്ക ജയത്തിന് പിന്നാലെ മാറക്കാനയിലെ ഹാള്‍ ഓഫ് ഫെയ്മിലേക്ക് മെസിയെ ക്ഷണിച്ചിരുന്നു. ബ്രസീലിനെ തോല്‍പ്പിച്ച് മാറക്കാനയില്‍ വെച്ചാണ് മെസിയും കൂട്ടരും കോപ്പ അമേരിക്ക കിരീടം ചൂടിയത്. 2014 ലോകകപ്പ് ഫൈനലില്‍ ജര്‍മനിയോട് തോറ്റ് അര്‍ജന്റീന മടങ്ങിയതും മാറക്കാനയില്‍ വെച്ചാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com