പാക് ജഴ്‌സി ധരിച്ച ഇന്ത്യന്‍ ആരാധകന്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

പാക് ജഴ്‌സി ധരിച്ച് സ്റ്റേഡിയത്തില്‍; ഇന്ത്യന്‍ ആരാധകന് നേരെ വധഭീഷണി 

ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ് സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ജഴ്‌സി ലഭിച്ചില്ല

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: പാക് ജഴ്‌സി ധരിച്ച് കളി കാണാന്‍ എത്തിയതോടെ വെട്ടിലായി ഉത്തര്‍പ്രദേശ് ബറേലി സ്വദേശി. ഏഷ്യാ കപ്പിലെ ഇന്ത്യാ-പാക് മത്സരം കാണാന്‍ പാക് ജഴ്‌സി അണിഞ്ഞ് വന്നതിന്റെ പേരില്‍ ഭീഷണി സന്ദേശങ്ങളും സമൂഹ മാധ്യമങ്ങളില്‍ അധിക്ഷേപവും നേരിടുകയാണ് 42കാരനായ സന്യം ജയ്‌സ്വാള്‍. 

ഇന്ത്യന്‍ ജഴ്‌സി അണിഞ്ഞ് സ്റ്റേഡിയത്തിന് അകത്തേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചെങ്കിലും ജഴ്‌സി ലഭിച്ചില്ല. അതോടെയാണ് പാക് ജഴ്‌സി വാങ്ങി മത്സരം കാണാന്‍ സ്റ്റേഡിയത്തിനുള്ളിലേക്ക് എത്തിയത്. നിങ്ങളെന്തിനാണ് ഇന്ത്യക്ക് കയ്യടിക്കുന്നത് എന്ന് പാക് ജഴ്‌സി അണിഞ്ഞ ജയ്‌സ്വാളിനോട് പാക് ആരാധകര്‍ ചോദിക്കുന്ന വീഡിയോയും പുറത്തു വന്നിരുന്നു.

ജയ്‌സ്വാളിന് എതിരെ കേസ് എടുക്കണം എന്നാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയോട് പലരും ആവശ്യപ്പെടുന്നത്. ജയ്‌സ്വാളിനും വീട്ടുകാര്‍ക്കും നേരെ വലിയ ഭീഷണി സന്ദേശങ്ങള്‍ ഉയര്‍ന്ന് കഴിഞ്ഞു. ധരിച്ചിരുന്നത് പാക് ജഴ്‌സി ആയിരുന്നെങ്കിലും തന്റെ കയ്യില്‍ ഇന്ത്യന്‍ ദേശിയ പതാക ഉണ്ടായിരുന്നതായി ജയ്‌സ്വാള്‍ പറയുന്നു. 

ജയ്‌സ്വാളിന് നേരെ കേസ് എടുക്കാന്‍ സാധിക്കില്ലെന്നാണ് നിലവില്‍ പൊലീസ് പ്രതികരിച്ചിരിക്കുന്നത്. രാജ്യത്തിന് പുറത്ത് നടന്ന സംഭവത്തില്‍ ട്വിറ്ററിലെ പരാതി കണക്കിലെടുത്ത് കേസ് എടുക്കാന്‍ സാധിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെറ്റുകള്‍ സംഭവിച്ചുവെന്ന് പറയാന്‍ ഇങ്ങനെ ഒരു തോല്‍വി തരേണ്ടിയിരുന്നോ?'

3 വിക്കറ്റുകള്‍, നിതീഷിന്റെ മിന്നും ബൗളിങ്; ഇന്ത്യന്‍ ലക്ഷ്യം 160 റണ്‍സ്

യുപിഐ ഇടപാടുകള്‍ക്ക് ഫീസ് ഏര്‍പ്പെടുത്തി; പരാമാവധി ചാര്‍ജ് 300 രൂപ

'ആ ഡിസൈനിൽ എന്റെ ചിത്രങ്ങൾ'; ബി​ഗ് ബോസിൽ മോഹൻലാൽ ധരിച്ച ഷർട്ട് വിവാ​​ദത്തിൽ

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; 17നും 30നും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം