ഫോട്ടോ: ട്വിറ്റർ 
Sports

സ്വര്‍ണ മെഡല്‍ ജേതാവിനെ കടപുഴക്കി, അമ്പെയ്ത്തില്‍ അതാനു ദാസ് ക്വാര്‍ട്ടര്‍ ഫൈനലില്‍ 

ചൈനീസ് താരം യു ചെങ് ഡാങ്ങിനെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലേക്ക് കടന്നത്. 2012 ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് യു ചെങ്

സമകാലിക മലയാളം ഡെസ്ക്

ടോക്യോ: അമ്പെയ്ത്തിലെ വ്യക്തിഗത വിഭാഗത്തില്‍
ഇന്ത്യയുടെ അതാനു ദാസ് ക്വാര്‍ട്ടര്‍ ഫൈനലില്‍. ചൈനീസ് താരം യു ചെങ് ഡാങ്ങിനെ തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറിലേക്ക് കടന്നത്. 2012 ഒളിംപിക്‌സിലെ സ്വര്‍ണ മെഡല്‍ ജേതാവാണ് യു ചെങ്. 

6-4 എന്ന സ്‌കോറിനാണ് അതാനുവിന്റെ ജയം. 27,27,28,27,28 എന്ന നിലയിലാണ് അഞ്ച് സെറ്റ് മത്സരം കഴിഞ്ഞപ്പോള്‍ അതാനുവിന്റെ സ്‌കോര്‍. 26,28,26,28,26 എന്നതാണ് ചൈനീസ് താരത്തിന്റെ സ്‌കോര്‍. 

ആദ്യ സെറ്റിലെ ആദ്യ ആരോയില്‍ 10 കണ്ടെത്താനായതാണ് തുടക്കത്തില്‍ തന്നെ അതാനുവിന് മുന്‍തൂക്കം നേടിക്കൊടുത്തത്. 8-99 എന്നതായിരുന്നു ആദ്യ സെറ്റില്‍ ഡെങ്ങിന്റെ സ്‌കോര്‍. സെറ്റ് രണ്ടില്‍ ചൈനീസ് താരം ശക്തമായി തിരിച്ചെത്തി. എന്നാല്‍ മൂന്നാം സെറ്റില്‍ 9-10-9 എന്ന പ്രകടനത്തോടെ അതാനു മുന്‍തൂക്കം നേടി. അവസാന ആരോയില്‍ 7 മാത്രം കണ്ടെത്താനാണ് ചൈനീസ് താരത്തിനായത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT