ചിത്രം: ഇൻസ്റ്റ​ഗ്രാം 
Sports

കെഎൽ രാഹുലും അഥിയ ഷെട്ടിയും വിവാഹിതരായി; ചിത്രങ്ങൾ 

കെ എൽ രാഹുലും നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ അഥിയ ഷെട്ടിയും വിവാഹിതരായി

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ക്രിക്കറ്റ് താരം കെ എൽ രാഹുലും നടന്‍ സുനില്‍ ഷെട്ടിയുടെ മകള്‍ അഥിയ ഷെട്ടിയും വിവാഹിതരായി. സുനില്‍ ഷെട്ടിയുടെ ഖണ്ഡാലയിലെ ഫാംഹൗസില്‍ വച്ചായിരുന്നു ചടങ്ങുകൾ. അടുത്ത ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും മാത്രമായിരുന്നു ക്ഷണം. 

''നീ നല്‍കിയ വെളിച്ചത്തില്‍ നിന്നുകൊണ്ടാണ് എങ്ങനെ സ്‌നേഹിക്കണമെന്ന് ഞാന്‍ പഠിച്ചത്. ഇന്ന്, ഏറ്റവും പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ ഞങ്ങള്‍ വിവാഹിതരായി. ഞങ്ങളുടെ ഒരുമിച്ചുള്ള യാത്രയില്‍ നിങ്ങളുടെ അനുഗ്രഹമുണ്ടായിരിക്കണമെന്ന് സ്‌നേഹം നിറഞ്ഞ ഹൃദയത്തോടെ ഞങ്ങള്‍ ആഗ്രഹിക്കുന്നു'', വിവാ​ഹചിത്രങ്ങൾ പങ്കുവച്ച് കെ എൽ രാഹുൽ ഇൻസ്റ്റ​ഗ്രാമിൽ കുറിച്ചു. വിരാട് കോഹ്‌ലിയടക്കം നിരവധി താരങ്ങൾ ഇരുവർക്കും ആശംസകൾ നേർന്നിട്ടുണ്ട്. 

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് രാഹുലും അഥിയയും വിവാഹിതരായത്. ഒരു വര്‍ഷം മുൻപാണ് ഇരുവരും ബന്ധം പരസ്യമാക്കിയത്. അതിനു പിന്നാലെ പൊതുപരിപാടികളിലും മറ്റും ഇരുവരും ഒരുമിച്ചെത്താൻ തുടങ്ങി. ഒന്നിച്ച് അവധി ആഘോഷിച്ചതിന്റെ നിരവധി ചിത്രങ്ങളും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്. ഇത്തവണത്ത ഐപിഎല്‍ സീസണ് ശേഷം പ്രത്യേക വിവാഹ വിരുന്ന് നടത്തുമെന്ന് ഇരുവരുടേയും കുടുംബം അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

കാന്‍സര്‍, പ്രമേഹം ഉള്‍പ്പെടെ 17 മരുന്നുകള്‍ക്ക് വില കുറയും, ബജറ്റില്‍ കൂടുകയും കുറയുകയും ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ അറിയാം

ഇ ശ്രീധരനു പോലും നിരാശ; ബജറ്റ് കേരളത്തോടുള്ള യുദ്ധ പ്രഖ്യാപനമെന്ന് എംവി ഗോവിന്ദന്‍

SCROLL FOR NEXT