വാഷിങ്ടൻ സുന്ദറിന്റെ ബാറ്റിങ്, aus vs ind x
Sports

'സുന്ദര്‍ ഇന്ത്യ'! ഓസീസിനെ വീഴ്ത്തി, അനായാസം; പരമ്പരയില്‍ ഒപ്പം

23 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം പുറത്താകാതെ 49 റണ്‍സടിച്ച് വാഷിങ്ടന്‍ സുന്ദര്‍

സമകാലിക മലയാളം ഡെസ്ക്

ഹൊബാര്‍ട്ട്: ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടി20യില്‍ ഒറ്റക്കെട്ടായി പൊരുതി 5 വിക്കറ്റ് വിജയം പിടിച്ച് ടീം ഇന്ത്യ. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 187 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത് ഓസീസ് പടുത്തുടര്‍ത്തിയത്. ഇന്ത്യ 18.3 ഓവറില്‍ 188 റണ്‍സടിച്ചാണ് ജയം സ്വന്തമാക്കിയത്. ജയത്തോടെ ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തി.

ആറാമനായി ക്രീസിലെത്തിയ വാഷിങ്ടന്‍ സുന്ദറിന്റെ കിടിലന്‍ ബാറ്റിങാണ് ഇന്ത്യന്‍ ജയം അതിവേഗത്തിലാക്കിയത്. 23 പന്തില്‍ 4 സിക്‌സും 3 ഫോറും സഹിതം 49 റണ്‍സ് വാരി സുന്ദര്‍ ഇന്ത്യയെ വിജയ തീരമെത്തിക്കുന്നതില്‍ മുന്നില്‍ നിന്നു. താരം പുറത്താകാതെ നിന്നു.

സഞ്ജുവിനു പകരം ടീമിലെത്തിയ ജിതേഷ് ശര്‍മയും കിട്ടിയ അവസരം മുതലാക്കി. താരം 13 പന്തില്‍ 22 റണ്‍സുമായി വാഷിങ്ടന്‍ സുന്ദറിനെ പിന്തുണച്ചു. പുറത്താകാതെ ക്രീസില്‍ നിന്ന ജിതേഷാണ് വിജയ റണ്‍ നേടിയത്. താരം 3 ഫോറുകള്‍ തൂക്കി. ഫോറടിച്ചാണ് ജിതേഷ് ജയം ഉറപ്പാക്കിയത്.

വിജയം തേടിയിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മ മികച്ച തുടക്കം നല്‍കി. താരം 16 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 25 റണ്‍സ് എടുത്തു. ശുഭ്മാന്‍ ഗില്‍ രണ്ടക്കം കടന്നെങ്കിലും മികവോടെ ബാറ്റ് ചെയ്യുന്നതില്‍ വീണ്ടും പരാജയപ്പെട്ടു. താരം 12 പന്തില്‍ 15 റണ്‍സുമായി മടങ്ങി.

ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഫോമിലേക്ക് വരുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചാണ് മടങ്ങിയത്. താരം 11 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 24 റണ്‍സ് അടിച്ചു.

തിലക് വര്‍മയും തിളങ്ങി. താരം ഓരോ സിക്‌സും ഫോറും സഹിതം 26 പന്തില്‍ 29 റണ്‍സ് സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ 17 റണ്‍സ് കണ്ടെത്തി മടങ്ങി.

പിന്നീടാണ് വാഷിങ്ടന്‍ സുന്ദറിന്റെ നിര്‍ണായക ബാറ്റിങ്. താരം കരുത്തുറ്റ ഷോട്ടുകളുമായി കളം വാണതോടെ ഇന്ത്യ വേവലാതികളില്ലാതെ ജയത്തിലേക്ക്.

ഓസ്‌ട്രേലിയക്കായി നതാന്‍ എല്ലിസ് 3 വിക്കറ്റുകള്‍ വീഴ്ത്തി. മാര്‍ക്കസ് സ്‌റ്റോയിനിസ്, സേവ്യര്‍ ബാര്‍ട്‌ലെറ്റ് എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ടിം ഡേവിഡ്, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവര്‍ നേടിയ അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് ഓസ്‌ട്രേലിയ ഭേദപ്പെട്ട സ്‌കോറുയര്‍ത്തിയത്.

38 പന്തില്‍ 8 ഫോറും 5 സിക്‌സും സഹിതം ഡേവിഡ് 74 റണ്‍സുമായി ടോപ് സ്‌കോററായി. സ്‌റ്റോയിനിസ് 39 പന്തില്‍ 8 ഫോറും 2 സിക്‌സും സഹിതം 64 റണ്‍സും അടിച്ചെടുത്തു.

15 പന്തില്‍ 2 ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സെടുത്ത് മാത്യു ഷോര്‍ട്ട് പുറത്താകാതെ നിന്നു. ഒപ്പം സേവ്യര്‍ ബാര്‍ട്‌ലെറ്റും (3).

തുടക്കത്തില്‍ തന്നെ ട്രാവിസ് ഹെഡിനേയും (6), ജോഷ് ഇംഗ്ലിസിനേയും (1)അര്‍ഷ്ദീപ് സിങ് മടക്കി ഇന്ത്യക്ക് മികച്ച തുടക്കം നല്‍കി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു.

പിന്നീട് 73ല്‍ നില്‍ക്കെ തുടരെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി വരുണ്‍ ചക്രവര്‍ത്തി ആതിഥേയരെ ഞെട്ടിക്കുകയും ചെയ്തു. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഡേവിഡ്- സ്‌റ്റോയിനിസ് സഖ്യം ഇന്ത്യയുടെ കണക്കുകൂട്ടല്‍ തെറ്റിച്ചു.

ഇന്ത്യക്കായി അര്‍ഷ്ദീപ് സിങ് 3 വിക്കറ്റുകള്‍ വീഴ്ത്തി. വരുണ്‍ രണ്ട് വിക്കറ്റെടുത്തു. ഒരു വിക്കറ്റ് ശിവം ദുബെ സ്വന്തമാക്കി.

aus vs ind: Washington Sundar's blazing 49 has helped India secure a five-wicket win and level the series 1-1. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

നല്ല ഉറക്കത്തിന് എത്രത്തോളം വ്യായാമം ചെയ്യണം?

അവഗണന, ഒടുവില്‍ പകരക്കാരിയായി ടീമില്‍; പൊൻതിളക്കമായി ഷഫാലി

ഓട്ടോയില്‍ കയറിയ സ്ത്രീയുടെ മുഖത്ത് പെപ്പര്‍ സ്പ്രേ അടിച്ച് മാല പൊട്ടിക്കാന്‍ ശ്രമം; രണ്ടു പേര്‍ അറസ്റ്റില്‍

'ഞാനല്ല അതു ബംഗാളിയാണ്'; ഒടുവില്‍ കുറ്റം സമ്മതിച്ച് പ്രതി, വാതില്‍ക്കല്‍ നിന്നും മാറാത്തതിന്റെ ദേഷ്യത്തില്‍ ചവിട്ടിയെന്ന് മൊഴി

SCROLL FOR NEXT