ഓസീസിനെ വീഴ്ത്തി കുതിപ്പ്; ഇംഗ്ലണ്ട് അണ്ടര്‍ 19 ലോകകപ്പ് ഫൈനലില്‍

27 റണ്‍സിനാണ് ഓസീസിനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്
England Team
England Teamഎക്സ് :ICC
Updated on
1 min read

ഹരാരെ: അണ്ടര്‍ 19 ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ട് ഫൈനലില്‍. സെമിയില്‍ നിലവിലെ ചാംപ്യന്മാരായ ഓസ്‌ട്രേലിയയെയാണ് ഇംഗ്ലീഷ് യുവനിര കീഴടക്കിയത്. 27 റണ്‍സിനാണ് ഓസീസിനെ ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്.

England Team
വിജയക്കുതിപ്പ് തുടരാന്‍ കൗമാരപ്പട; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ന് ഇന്ത്യ അഫ്ഗാന്‍ സെമി

ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 277 റണ്‍സ് നേടി. ക്യാപ്റ്റന്‍ തോമസ് റ്യൂവിന്റെ സെഞ്ച്വറിയാണ് ഇംഗ്ലണ്ടിന് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. റ്യൂവ് 107 പന്തില്‍ 110 റണ്‍സെടുത്തു.

England Team
ഐപിഎല്ലിൽ പാറ്റ് കമ്മിൻസ് കളിക്കുമോ?, മനസ് തുറന്ന് താരം

278 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ഓസീസ് 47.3 ഓവറില്‍ 250 ന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ ഒലിവര്‍ പീക്കെ സെഞ്ച്വറിയുമായി തിരിച്ചടിച്ചെങ്കിലും ടീമില്‍ മറ്റാരുടേയും പിന്തുണ കിട്ടിയില്ല. പീക്കെ 88 പന്തില്‍ 100 റണ്‍സെടുത്തു. ഓപ്പണര്‍ നിതേഷ് സാമുവല്‍ 47 റണ്‍സെടുത്തു.

Summary

England have reached the final of the Under-19 ODI World Cup. The English youth team defeated defending champions Australia in the semi-final.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com