വിജയക്കുതിപ്പ് തുടരാന്‍ കൗമാരപ്പട; അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ന് ഇന്ത്യ അഫ്ഗാന്‍ സെമി

അണ്ടര്‍ 19 ലോകകപ്പിലെ ആറാം കിരീടമാണ് ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നത്
Indian Team
Indian Teamഎക്സ്: BCCI
Updated on
1 min read

ഹരാരെ: അണ്ടര്‍ 19 ലോകകപ്പ് സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. സിംബാബ് വെയിലെ ഹരാരെയില്‍ ഉച്ചയ്ക്ക് ഒരു മണി മുതലാണ് മത്സരം. ആധികാരിക വിജയങ്ങളുമായി ലോകകപ്പില്‍ വിജയക്കുതിപ്പ് തുടരുകയാണ് ഇന്ത്യന്‍ യുവനിര.

Indian Team
ലോകകപ്പ് സന്നാഹം: ഇന്ത്യ ഇന്ന് ദക്ഷിണാഫ്രിക്കയെ നേരിടും

അണ്ടര്‍ 19 ലോകകപ്പിലെ ആറാം കിരീടമാണ് ഇന്ത്യന്‍ സംഘം ലക്ഷ്യമിടുന്നത്. കഴിഞ്ഞ മത്സരത്തില്‍ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ സെമിയില്‍ കടന്നത്. ഉജ്വല ഫോമില്‍ ബാറ്റ് ചെയ്യുന്ന വൈഭവ് സൂര്യവംശി, അഭിഗ്യാന്‍ കുണ്ഡു, വിഹാന്‍ മല്‍ഹോത്ര എന്നിവരാണ് ഇന്ത്യയുടെ പ്രതീക്ഷകള്‍.

Indian Team
ഐപിഎല്ലിൽ പാറ്റ് കമ്മിൻസ് കളിക്കുമോ?, മനസ് തുറന്ന് താരം

ബോളിങ്ങില്‍ ക്യാപ്റ്റന്‍ ആയുഷ് മാത്രെയും മികച്ച ഫോമിലാണ്. 5 മത്സരങ്ങളില്‍ നിന്നും 8 വിക്കറ്റ് നേടിയ ഇടംകയ്യന്‍ സ്പിന്നര്‍ ഖിലാന്‍ പട്ടേലാണ് മറ്റൊരു തുറുപ്പുചീട്ട്. ടൂര്‍ണമെന്റിലെ 5 മത്സരങ്ങളില്‍ നാലിലും വിജയിച്ചാണ് അഫ്ഗാനിസ്ഥാന്‍ സെമി ബെര്‍ത്ത് നേടിയത്.

Summary

India will face Afghanistan in the semi-finals of the U-19 World Cup today.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com