അരുന്ധതി റെഡ്ഡിയെ അഭിനന്ദിക്കുന്ന ഇന്ത്യയുടെ റിച്ച ഘോഷും മലയാളി താരം മിന്നു മണിയും എക്സ്
Sports

അന്നബെല്‍ സതര്‍ലാന്‍ഡിന് സെഞ്ച്വറി; ഇന്ത്യന്‍ വനിതകള്‍ക്ക് മുന്നില്‍ 299 റണ്‍സ് ലക്ഷ്യം വച്ച് ഓസീസ്

പരമ്പരയില്‍ ആശ്വാസം ജയത്തിനായി ഹര്‍മന്‍പ്രീത് കൗറും സംഘവും

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യന്‍ വനിതാ ടീമിനെതിരായ മൂന്നാം ഏകദിനത്തിലും മികച്ച സ്‌കോറുമായി ഓസ്‌ട്രേലിയന്‍ വനിതകള്‍. ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സെടുത്തു. ടോസ് നേടി ഇന്ത്യ ആദ്യം ബൗള്‍ ചെയ്യുകയായിരുന്നു.

അന്നബെല്‍ സതര്‍ലാന്‍ഡിന്റെ സെഞ്ച്വറിയും ആഷ്‌ലി ഗാര്‍ഡ്‌നര്‍, ക്യാപ്റ്റന്‍ തഹില മഗ്രാത്ത് എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് അവര്‍ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഒരു ഘട്ടത്തില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീടാണ് അവര്‍ കരകയറിയത്.

അന്നബെല്‍ 95 പന്തില്‍ 9 ഫോറും 4 സിക്‌സും സഹിതം 110 റണ്‍സെടുത്തു. തഹില 56 റണ്‍സും ആഷ്‌ലി 50 റണ്‍സും കണ്ടെത്തി. തഹില പുറത്താകാതെ നിന്നു.

ഇന്ത്യക്കായി അരുന്ധതി റെഡ്ഡി നാല് വിക്കറ്റുകള്‍ വീഴ്ത്തി. ദീപ്തി ശര്‍മ ഒരു വിക്കറ്റെടുത്തു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഓസ്‌ട്രേലിയ 2-0ത്തിനു ഉറപ്പിച്ചാണ് മൂന്നാം പോരിനിറങ്ങിയത്. ഇന്ത്യ പരമ്പരയില്‍ ആശ്വാസ ജയമാണ് തേടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വരുന്നു ശക്തമായ മഴ; വെള്ളക്കെട്ടും കൃഷിനാശവും ഉണ്ടായേക്കും; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിജയവഴിയില്‍ തിരിച്ചെത്തി ഡല്‍ഹി; പരാഗിന്റെ ഒറ്റയാള്‍ പോരാട്ടം തുണച്ചില്ല; പോയന്റ് പട്ടികയില്‍ കയറ്റം

'വോട്ട് എണ്ണാന്‍ കേന്ദ്ര ജീവനക്കാര്‍ വേണ്ട'; തൃണമൂല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍; 15 ബൂത്തുകളില്‍ റീപോളിങ്

മൂന്ന് ദിവസം കൂടി ശക്തമായ മഴ തുടരും; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

SCROLL FOR NEXT