ഫോട്ടോ: പിടിഐ 
Sports

മഴ മുടക്കിയ ഒന്നാം ദിനം; വലിയ നഷ്ടമില്ലാതെ ഓസീസ്; പാകിസ്ഥാന്‍ വീഴ്ത്തിയത് മൂന്ന് വിക്കറ്റുകള്‍

കളി നിര്‍ത്തുമ്പോള്‍ 44 റണ്‍സുമായി മര്‍നസ് ലബുഷെയ്‌നും 9 റണ്‍സുമായി ട്രാവിസ് ഹെഡ്ഡുമാണ് ക്രീസില്‍

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: പാകിസ്ഥാനെതിരായ ബോക്സിങ് ഡേ ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെന്ന നിലയില്‍. ഒന്നാം ദിനത്തിലെ കളി അവസാനിച്ചു. 

നേരത്തെ മഴയെ തുടര്‍ന്നു അല്‍പ്പ നേരം കളി നിര്‍ത്തിയിരുന്നു. പിന്നീട് വീണ്ടും തുടങ്ങി. പിന്നാലെ ഓസ്‌ട്രേലിയക്ക് മൂന്നാം വിക്കറ്റും നഷ്ടമായി. കളി നിര്‍ത്തുമ്പോള്‍ 44 റണ്‍സുമായി മര്‍നസ് ലബുഷെയ്‌നും 9 റണ്‍സുമായി ട്രാവിസ് ഹെഡ്ഡുമാണ് ക്രീസില്‍. 

ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (38), ഉസ്മാന്‍ ഖവാജ (42), നാലാമനായി എത്തിയ സ്റ്റീവ് സ്മിത്ത് (26) എന്നിവരുടെ വിക്കറ്റുകളാണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. ഓപ്പണിങില്‍ വാര്‍ണര്‍- ഖവാജ സഖ്യം 90 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്. 

ഓസ്‌ട്രേലിയക്ക് നഷ്ടമായ മൂന്ന് വിക്കറ്റുകള്‍ ഹസന്‍ അലി, ആഘ സല്‍മാന്‍, അമെര്‍ ജമാല്‍ എന്നിവര്‍ നേടി. 

നേരത്തെ ആദ്യ ടെസ്റ്റില്‍ വമ്പന്‍ ജയം നേടിയ ഓസ്ട്രേലിയ പരമ്പരയില്‍ മുന്നിലാണ്. മൂന്ന് മത്സരങ്ങളാണ് പരമ്പരയില്‍.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT