ഫോട്ടോ: ട്വിറ്റർ 
Sports

ഫിഞ്ച് തുടക്കമിട്ടു; മാര്‍ഷ് പൂര്‍ത്തിയാക്കി; ബംഗ്ലാദേശിനെ അനായാസം വീഴ്ത്തി ഓസ്‌ട്രേലിയ

ഫിഞ്ച് തുടക്കമിട്ടു; മാര്‍ഷ് പൂര്‍ത്തിയാക്കി; ബംഗ്ലാദേശിനെ അനായാസം വീഴ്ത്തി ഓസ്‌ട്രേലിയ

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെ അനായാസം വീഴ്ത്തി ഓസ്‌ട്രേലിയ സെമി പ്രതീക്ഷകള്‍ കൂടുതല്‍ സജീവമാക്കി. എട്ട് വിക്കറ്റിനാണ് ഓസീസ് വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനെ വെറും 73 റണ്‍സില്‍ പുറത്താക്കിയ ഓസീസ് 6.2 ഓവറില്‍ രണ്ട് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 78 റണ്‍സെടുത്ത് വിജയം സ്വന്തമാക്കി. 

74 റണ്‍സെന്ന അനായാസ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയന്‍ നിര ക്ഷണത്തില്‍ കളി തീര്‍ക്കാന്‍ ഉറച്ചാണ് എത്തിയത്. ഓപണര്‍മാരായ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍ സഖ്യം ക്ഷണത്തില്‍ റണ്‍സ് കണ്ടെത്തി. അഞ്ചോവറില്‍ ടീം സ്‌കോര്‍ 58ല്‍ എത്തി. 

ഫിഞ്ചായിരുന്നു അപകടകാരി. ക്യാപ്റ്റന്‍ 20 പന്തുകള്‍ മാത്രം നേരിട്ട് നാല് സ്‌കിസും രണ്ട് ഫോറും സഹിതം 40 റണ്‍സ് വാരി. വാര്‍ണര്‍ 14 പന്തില്‍ 18 റണ്‍സെടുത്ത് പുറത്തായി. ഇരുവരും പുറത്തായ ശേഷം ക്രീസിലെത്തിയ മിച്ചല്‍ മാര്‍ഷ് അഞ്ച് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം ഓസ്‌ട്രേലിയക്ക് കൂടുതല്‍ നഷ്ടങ്ങള്‍ ഇല്ലാതെ വിജയം സമ്മാനിച്ചു. ഗ്ലെന്‍ മാക്‌സ്‌വെല്‍ റണ്ണൊന്നുമെടുക്കാതെ മാര്‍ഷിനൊപ്പം പുറത്താകാതെ നിന്നു. 

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് ബാറ്റര്‍മാര്‍ക്ക് 20 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. അവരുടെ പോരാട്ടം 15 ഓവറില്‍ വെറും 76 റണ്‍സില്‍ അവസാനിച്ചു. 

ചീട്ടുകൊട്ടാരം പോലെ തകര്‍ച്ച

ടോസ് നേടി ഓസ്‌ട്രേലിയ ആദ്യം ബൗള്‍ ചെയ്യാന്‍ തീരുമനിക്കുകയായിരുന്നു. ബംഗ്ലാ നിരയില്‍ മൂന്ന് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. നാല് പേര്‍ സംപൂജ്യരായി കൂടാരം കയറി. 

19 റണ്‍സെടുത്ത ഷമിം ഹുസൈനാണ് ടോപ് സ്‌കോറര്‍. മുഹമ്മദ് നയിം (17), ക്യാപ്റ്റന്‍ മഹമദുല്ല (16) എന്നിവരാണ് രണ്ടക്കം കടന്നത്. ലിറ്റന്‍ ദാസ് (0), സൗമ്യ സര്‍ക്കാര്‍ (5), മുഷ്ഫിഖുര്‍ റഹീം (1), അഫിഫ് ഹുസൈന്‍ (0), മെഹദി ഹസന്‍ (0), മുസസ്താഫിസുര്‍ റഹ്മാന്‍ (4), ഷൊരിഫുള്‍ ഇസ്ലാം (0) എന്നിവരാണ് ക്ഷണത്തില്‍ പവലിയനില്‍ തിരിച്ചെത്തിയവര്‍. ടസ്‌കിന്‍ അഹമദ് (6) പുറത്താകാതെ നിന്നു. 

കരിയറിലെ ഏറ്റവും മികച്ച പ്രകടനം

ഓസീസിനായി ആദം സാംപ നാലോവറില്‍ 19 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ പിഴുതു. അന്താരാഷ്ട്ര ക്രിക്കറ്റിലെ താരത്തിന്റെ ആദ്യ അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണ് ഇത്. പരിമിത ഓവര്‍ പോരാട്ടത്തിലെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണ് സാംപ പുറത്തെടുത്തത്. മിച്ചല്‍ സ്റ്റാര്‍ക്ക്, ജോഷ് ഹാസ്‌ലെവുഡ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍ ഒരു വിക്കറ്റ് സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം