നതാന്‍ ലിയോണ്‍ ട്വിറ്റര്‍
Sports

കിവികള്‍ 'ലിയോണ്‍' വലയില്‍! ഓസീസിന് കൂറ്റന്‍ ജയം

നതാന്‍ ലിയോണിന് രണ്ടിന്നിങ്സിലുമായി 10 വിക്കറ്റുകള്‍

സമകാലിക മലയാളം ഡെസ്ക്

വെല്ലിങ്ടന്‍: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റില്‍ കൂറ്റന്‍ ജയം സ്വന്തമാക്കി ഓസ്‌ട്രേലിയ. 172 റണ്‍സ് വിജയമാണ് അവര്‍ സ്വന്തമാക്കിയത്. 369 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ന്യൂസിലന്‍ഡിന്റെ രണ്ടാം ഇന്നിങ്‌സ് 196 റണ്‍സില്‍ അവസാനിച്ചു.

ആറ് വിക്കറ്റുകള്‍ വീഴ്ത്തിയ നതാന്‍ ലിയോണിന്‍റെ സ്പിന്നാണ് കിവികളെ കുരുക്കിയത്. ഒന്നാം ഇന്നിങ്സില്‍ ലിയോണ്‍ നാല് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. രണ്ടിന്നിങ്സിലുമായി താരം പത്ത് വിക്കറ്റുകള്‍ നേടി.

ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയ 383 റണ്‍സും രണ്ടാം ഇന്നിങ്സില്‍ 164 റണ്‍സും നേടി. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിങ്സ് വെറും 179 റണ്‍സില്‍ അവസാനിച്ചു.

വിജയത്തിലേക്ക് ബാറ്റേന്തിയ കിവികള്‍ക്കായി രചിന്‍ രവീന്ദ്ര അര്‍ധ സെഞ്ച്വറി നേടി. താരം 59 റണ്‍സെടുത്തു. ഡാരില്‍ മിച്ചല്‍ 38 റണ്‍സും സ്‌കോട്ട് കുഗ്ലെജിന്‍ 26 റണ്‍സും കണ്ടെത്തി. മറ്റാരും കാര്യമായി തിളങ്ങിയില്ല.

ലിയോണ്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. ജോഷ് ഹെയ്‌സല്‍വുഡ് രണ്ടും ട്രാവിസ് ഹെഡ്ഡ്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ടാം ഇന്നിങ്സില്‍ കുറഞ്ഞ സ്‌കോറില്‍ ഓസീസിനെ പുറത്താക്കി ന്യൂസിലന്‍ഡ് കളിയിലേക്ക് മടങ്ങി വന്നിരുന്നു. ഗ്ലെന്‍ ഫിലിപ്പിന്റെ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തിയ പ്രകടനമാണ് നിര്‍ണായകമായത്. അവസാന ആറ് വിക്കറ്റുകള്‍ വെറും 37 റണ്‍സില്‍ നിലംപൊത്തി.

46 റണ്‍സെടുത്ത നതാന്‍ ലിയോണാണ് ഓസീസ് ടോപ് സ്‌കോറര്‍. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറിയടിച്ച് ഓസീസിനെ രക്ഷിച്ചെടുത്ത കാമറൂണ്‍ ഗ്രീന്‍ 34 റണ്‍സെടുത്തു. ട്രാവിസ് ഹെഡ്ഡ് (29), ഉസ്മാന്‍ ഖവാജ (28) എന്നിവരാണ് പിടിച്ചു നിന്ന മറ്റുള്ളവര്‍.

ഗ്ലെന്‍ ഫിലിപ്സ് 16 ഓവറില്‍ 45 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റുകള്‍ എടുത്തു. മാറ്റ് ഹെന്റി മൂന്നും ക്യാപ്റ്റന്‍ ടിം സൗത്തി രണ്ടും വിക്കറ്റെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല, കൂപ്പുകുത്തി ഓഹരി വിപണി

'കേരളത്തിന് ആമയും തേങ്ങയും മാത്രം'; കേന്ദ്ര ബജറ്റിനെ പരിഹസിച്ച് ജോണ്‍ ബ്രിട്ടാസ്

കിട്ടിയത് ധാതു ഇടനാഴിയും കടലാമ സംരക്ഷണകേന്ദ്രവും; കേന്ദ്ര ബജറ്റിൽ കേരളത്തിന് നിരാശ

'മാർവൽ സിനിമകളും അങ്ങനെയല്ലേ; 'ധുരന്ധർ' മുന്നോട്ട് വയ്ക്കുന്ന ചില പ്രത്യയശാസ്ത്രങ്ങളോട് വിയോജിപ്പുണ്ട്'

'അനങ്ങാതെ നിന്ന് പാടാനാകില്ല, ഞാന്‍ നടക്കും, ഡാന്‍സ് ചെയ്യും; സോഷ്യല്‍ മീഡിയ മാലിന്യക്കൂമ്പാരമായി മാറി'; ട്രോളുകള്‍ക്കെതിരെ അഭിരാമി

SCROLL FOR NEXT