Cristian Volpato  x
Sports

ഓവർ സ്പീ‍ഡ്, പരിശോധിച്ചപ്പോൾ ലഹരിമരുന്ന് ഉപയോ​ഗിച്ചെന്ന് തെളിഞ്ഞു; ലോകകപ്പ് താരം പിടിയിൽ

22കാരന്റെ ശരീരത്തിൽ കൊക്കെയ്ൻ അംശം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

സിഡ്നി: ഓസ്ട്രേലിയയ്ക്കായി ഇത്തവണ ഫിഫ ലോകകപ്പ് കളിച്ച ക്രിസ്റ്റ്യൻ വോൾപാറ്റോ ലഹ​രിമരുന്ന് ഉപയോ​ഗിച്ചതിനു പിടിയിൽ. വെള്ളിയാഴ്ച പുലർച്ചെ സിഡ്നിയിൽ അമിതവേഗത്തി‍ൽ കാറോടിച്ചതിനു പൊലീസ് പിടികൂടിയതിനു ശേഷം നടത്തിയ പരിശോധനയിലാണ് 22കാരൻ കൊക്കെയ്ൻ ഉപയോഗിച്ചതായി തെളിഞ്ഞത്. ലോകകപ്പിൽ ഓസ്ട്രേലിയയ്ക്കായി 3 മത്സരങ്ങളിൽ കളിച്ച താരമാണു വോൾപാറ്റോ. ഇറ്റലിക്കാരനായ വോൾപാറ്റോ പൗരത്വം മാറിയാണ് ഓസ്ട്രേലിയയ്ക്കായി ലോകകപ്പിൽ മത്സരിച്ചത്.

വ്യാഴാഴ്ച രാത്രി സിഡ്‌നിയിലെ ആൻസാക് പാലത്തിൽ വെച്ച് രണ്ട് തവണയാണ് വോൾപാറ്റോയെ പൊലീസ് തടഞ്ഞത്. ആദ്യം രാത്രി 11.05ന് മണിക്കൂറിൽ 60 കിലോമീറ്റർ വേഗത നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 94 കിലോമീറ്റർ വേഗതയിൽ പോയതിനാണ് താരത്തെ പിടികൂടിയത്. തുടർന്ന് നടത്തിയ ശ്വാസ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു. എന്നാൽ രണ്ട് മണിക്കൂറിന് ശേഷം അതേ പാതയിൽ മണിക്കൂറിൽ 109 കിലോമീറ്റർ വേഗതയിൽ കാർ ഓടിച്ച വോൾപാറ്റോയെ പൊലീസ് വീണ്ടും തടഞ്ഞു. രണ്ടാമത് നടത്തിയ പരിശോധനയിലാണ് താരത്തിന്റെ ശരീരത്തിൽ കോക്കെയ്‌ൻ സാന്നിധ്യം കണ്ടെത്തിയത്.

നിയമലംഘനത്തെത്തുടർന്ന് താരത്തിന്റെ അന്താരാഷ്ട്ര ഡ്രൈവിങ് ലൈസൻസ് ആറ് മാസത്തേക്ക് റദ്ദാക്കി. പിഴയടക്കമുള്ള മറ്റ് നിയ മനടപടികൾക്കായി നോട്ടീസ് നൽകിയിട്ടുണ്ട്. കൂടുതൽ വ്യക്തതയ്ക്കായി താരത്തിന്റെ സാമ്പിളുകൾ ലാബ് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.

ഇറ്റലിയിൽ ജനിച്ച വോൾപാറ്റോ യൂത്ത് തലത്തിൽ ഇറ്റലിയെയാണ് പ്രതിനിധീകരിച്ചത്. എന്നാൽ 2026 ലോകകപ്പിന് തൊട്ടുമുമ്പ് താരം ഓസ്‌ട്രേലിയൻ ദേശീയ ടീമിലേക്ക് മാറുകയായിരുന്നു. ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ താരം ഓസ്‌ട്രേലിയക്കായി കളത്തിലിറങ്ങി. നിലവിൽ ഇറ്റാലിയൻ ക്ലബ്ബായ സാസുലോയുടെ മിഡ്ഫീൽഡറാണ് വോൾപാറ്റോ. നേരത്തെ റോമയ്ക്ക് വേണ്ടിയും കളിച്ചു. താരത്തിന്റെ ഭാഗത്തുനിന്നും സംഭവത്തിൽ ഇതുവരെ ഔദ്യോഗിക പ്രതികരണമൊന്നും വന്നിട്ടില്ല.

Australian midfielder Cristian Volpato is at the center of a massive controversy after testing positive for cocaine during a traffic stop on Sydney's Anzac Bridge

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പാറ്റകള്‍' ലക്ഷ്യം കണ്ടു; ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചു

CJP Jantar Mantar Protest Live: നമ്മള്‍ അതു നേടി, പ്രഖ്യാപിച്ച് 'പാറ്റകള്‍', ജന്തര്‍ മന്തറില്‍ ആഹ്ലാദം

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 762 lottery result

'അപ്പോള്‍ സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ തല പൊളിച്ചതോ?'; വായടപ്പിച്ച് ജ്യോതിക; കാശ് വാങ്ങിയിട്ട പോസ്‌റ്റെന്ന ആരോപണത്തിനും മറുപടി

ഋഷഭ് പന്ത് ഉത്തരാഖണ്ഡിലെ ഏറ്റവും ഉയർന്ന നികുതിദായകൻ! അടച്ചത് റെക്കോർഡ് തുക