ജോഷ് ഇംഗ്ലിസ്/ പിടിഐ 
Sports

209ല്‍ സ്‌റ്റോയിനിസിന്റെ സിക്‌സ്, 215 റണ്‍സ്! ഒടുവില്‍ ഓസ്‌ട്രേലിയ വിജയ വഴിയില്‍; ലങ്കയ്ക്ക് മൂന്നാം തോല്‍വി

വിജയത്തിലേക്ക് ബാറ്റേന്തിയ ഓസീസ് തുടക്കത്തില്‍ പതറി. 24 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്നൗ: ഒടുവില്‍ ഓസ്‌ട്രേലിയ ഈ ലോകകപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. ശ്രീലങ്ക തുടര്‍ച്ചയായ മൂന്നാം തോല്‍വിയിലേക്കും കൂപ്പുകുത്തി. ശ്രീലങ്കക്കെതിരെ ഓസ്‌ട്രേലിയ അഞ്ച് വിക്കറ്റ് വിജയം സ്വന്തമാക്കി. 

ആദ്യം ബാറ്റ് ചെയ്ത അവര്‍ 43.3 ഓവറില്‍ 209 റണ്‍സില്‍ ഓള്‍ ഔട്ടായി. ഓസ്‌ട്രേലിയ 35.2 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 215 റണ്‍സ് കണ്ടെത്തിയാണ് വിജയ വഴിയിലേക്ക് എത്തിയത്. 

വിജയത്തിലേക്ക് ബാറ്റേന്തിയ ഓസീസ് തുടക്കത്തില്‍ പതറി. 24 റണ്‍സിനിടെ അവര്‍ക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമായി. എന്നാല്‍ മിച്ചല്‍ മാര്‍ഷ്, ജോഷ് ഇംഗ്ലിസ് എന്നിവരുടെ അര്‍ധ സെഞ്ച്വറികളും മര്‍നസ് ലബുഷെയ്‌നിന്റെ ചെറുത്തു നില്‍പ്പും ഗ്ലെന്‍ മാക്‌സ്‌വെല്‍, മാര്‍ക്കസ് സ്‌റ്റോയിനിസ് എന്നിവരുടെ വെടിക്കെട്ടും ഓസീസ് ജയം അനായാസമാക്കി. 

21 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സെടുത്ത് മാക്‌സ്‌വെലും സ്‌റ്റോയിനിസ് പത്ത് പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം സ്‌റ്റോയിനിസ് 20 റണ്‍സും എടുത്തു. 209ല്‍ നില്‍ക്കെ സ്‌റ്റോയിനിസ് സിക്‌സടിച്ച് ഓസ്‌ട്രേലിയ വിജയം തൊട്ടു. 

മിച്ചല്‍ മാര്‍ഷ് ഒന്‍പത് ഫോറുകള്‍ സഹിതം 51 പന്തില്‍ 52 റണ്‍സെടുത്തു. ഇംഗ്ലിസ് 59 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 58 റണ്‍സെടുത്ത് ടോപ് സ്‌കോററായി. വാര്‍ണര്‍ 11 റണ്‍സില്‍ പുറത്തായപ്പോള്‍ സ്റ്റീവ് സ്മിത്ത് സംപൂജ്യനായും മടങ്ങി. 

ലങ്കയ്ക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ദുനിത് വെള്ളാലഗെ ഒരു വിക്കറ്റെടുത്തു.

ടോസ് നേടി ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ 125 റണ്‍സെന്ന ശക്തമായ നിലയിലായിരുന്നു ശ്രീലങ്ക. എന്നാല്‍ പിന്നീട് അവിശ്വസനീയമാം വിധം തകര്‍ന്നു. 84 റണ്‍സ് ചേര്‍ക്കുന്നതിനിടെയാണ് അവരുടെ പത്ത് വിക്കറ്റുകളും നിലംപൊത്തിയത്. ഇടയ്ക്ക് മഴ പെയ്തു കളി നിര്‍ത്തി. അപ്പോള്‍ നാല് വിക്കറ്റുകളായിരുന്നു അവര്‍ക്ക് നഷ്ടമായത്. പിന്നീട് മഴ മാറി കളി വീണ്ടും തുടങ്ങി. പിന്നാലെ ക്ഷണത്തില്‍ തന്നെ അവരുടെ ഇന്നിങ്സിനും തിരശ്ശീല വീണു. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ലങ്കയ്ക്കായി ഓപ്പണര്‍മാര്‍ മിന്നും തുടക്കം നല്‍കി. ഒന്നാം വിക്കറ്റില്‍ പതും നിസ്സങ്ക- കുശാല്‍ പെരേര സഖ്യം 125 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. ഇരുവരും അര്‍ധ സെഞ്ച്വറികളും സ്വന്തമാക്കി. 

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സാണ് ഓപ്പണര്‍മാരെ രണ്ട് പേരെയും മടക്കിയത്. പിന്നാലെ എത്തിയ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ്, സദീര സമരവിക്രമ എന്നിവരെ തുടരെ മടക്കി ആദം സാംപയും ലങ്കയെ ഞെട്ടിച്ചു. നിസ്സങ്ക 67 പന്തില്‍ എട്ട് ഫോറുകള്‍ സഹിതം 61 റണ്‍സെടുത്തു. ആദ്യം പുറത്തായതും നിസ്സങ്ക തന്നെ. പിന്നാലെ കുശാല്‍ പെരേരയും മടങ്ങി. താരം 82 പന്തില്‍ 78 റണ്‍സെടുത്തു. 12 ഫോറുകള്‍ പറത്തി. കുശാല്‍ മെന്‍ഡിസ് ഒന്‍പത് റണ്‍സും സമരവിക്രമ എട്ട് റണ്‍സും മാത്രമേ എടുത്തുള്ളു. 

പിന്നീട് ക്രീസിലെത്തിയ ചരിത് അസലങ്ക ഒരറ്റത്തു നിലയുറപ്പിച്ചു പൊരുതാന്‍ ശ്രമിച്ചെങ്കിലും ആരും പിന്തുണച്ചില്ല. ഝനഞ്ജയ ഡി സില്‍വ (7), ദുനിത് വെള്ളാലഗെ, ചമിക കരുണരത്നെ (2 വീതം റണ്‍സ്), മഹീഷ് താക്ഷണ (0), ലഹിരു കുമാര (4) എന്നിവരെല്ലാം ക്ഷണം മടങ്ങി. ഒടുവില്‍ പൊരുതല്‍ നിര്‍ത്തി അസലങ്കയും കീഴടങ്ങി. ഓപ്പണര്‍മാര്‍ക്ക് ശേഷം ടീമില്‍ രണ്ടക്കം കടന്ന ഏത താരവും അസലങ്കയാണ്. താരം 39 പന്തില്‍ 25 റണ്‍സെടുത്തു. ദില്‍ഷന്‍ മധുഷങ്ക റണ്ണൊന്നുമില്ലാതെ നിന്നു.

ഓസ്ട്രേലിയക്കായി ആദം സാംപ നാല് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, പാറ്റ് കമ്മിന്‍സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഗ്ലെന്‍ മാക്സ്വെല്‍ ഒരു വിക്കറ്റ് വീഴ്ത്തി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

SCROLL FOR NEXT