സിബ്ലിയെ പുറത്താക്കിയ അക്‌സര്‍ പട്ടേലിന്റെ ആഹ്ലാദം/പിടിഐ 
Sports

അക്‌സര്‍ പട്ടേലിനു മുന്നില്‍ പതറി ഇംഗ്ലണ്ട്, നാലാം ടെസ്റ്റില്‍ മോശം തുടക്കം 

അക്‌സര്‍ പട്ടേലിനു മുന്നില്‍ പതറി ഇംഗ്ലണ്ട്, നാലാം ടെസ്റ്റില്‍ മോശം തുടക്കം 

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ടിന് പതര്‍ച്ചയോടെ തുടക്കം. മുപ്പതു റണ്‍സ് എടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് നഷ്ടമായ സന്ദര്‍ശകര്‍ ഉച്ചഭക്ഷണത്തിനു പിരിയുമ്പോള്‍ 74-3 എന്ന നിലയിലാണ്. അക്‌സര്‍ പട്ടേല്‍ രണ്ടും സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

ആറാം ഓവറില്‍ പട്ടേലാണ് ഇംഗ്ലണ്ടിന്റെ ആദ്യ വിക്കറ്റ് വീഴ്ത്തിയത്. രണ്ടു രണ്‍സ് എടുത്ത സിബ്ലി ആണ് ആദ്യം മടങ്ങിയത്. പട്ടേലിന്റെ സ്പിന്നിനെ ആക്രമിച്ചു കളിച്ച ക്രോളി എട്ടില്‍ മുഹമ്മദ് സിറാജിനു ക്യാച്ച് നല്‍കി മടങ്ങി. 

ആദ്യ ടെസ്റ്റില്‍ ഡബിള്‍ സെഞ്ച്വറി നേടി താരമായ ജോ റൂട്ടിനും ഇരട്ട അക്കം കടക്കാനായില്ല. സിറാജിന്റെ ഇന്‍സ്വിങ്ങറിനു മുന്നില്‍ റൂട്ട് വീണു.

നാലാം വിക്കറ്റില്‍ ബെയര്‍സ്‌റ്റോവും ബെന്‍ സ്‌റ്റോക്‌സും ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ കര കയറ്റിയത്. ബെയര്‍സ്‌റ്റോ 28ഉം സ്‌റ്റോക്‌സ് 24ഉം റണ്‍സ് എടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു