അക്ഷർ പട്ടേൽ ട്വിറ്റര്‍
Sports

നിർണായക പോരിന് പന്ത് ഇല്ല; ‍ഡൽഹിയെ അക്ഷർ പട്ടേൽ നയിക്കും

ഋഷഭ് പന്തിനു ഒരു മത്സരത്തിൽ വിലക്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരായ പോരാട്ടത്തിൽ ഡൽഹി ക്യാപിറ്റൽസിനെ സ്പിൻ ഓൾ റൗണ്ടർ അക്ഷർ പട്ടേൽ നയിക്കും. കുറഞ്ഞ ഓവർ നിരക്കിനു ക്യാപ്റ്റൻ ഋഷഭ് പന്തിനു ഒരു മത്സരത്തിൽ വിലക്ക് വന്നതോടെയാണ് ഇന്നത്തെ നിർണായക പോരാട്ടത്തിൽ അക്ഷർ നായകനായി എത്തുന്നത്.

12 കളിയിൽ 12 പോയിന്റുമായി നിൽക്കുന്ന ഡൽഹിക്ക് ഇന്നത്തെ മത്സരത്തിൽ ജയം അനിവാര്യമാണ്. എങ്കിൽ മാത്രമേ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ അവർക്ക് കഴിയു. അതിനിടെയാണ് വൻ തിരിച്ചടിയായി പന്തിന്റെ വിലക്ക് വന്നത്.

രാജസ്ഥാൻ റോയൽസിനെതിരായ പോരാട്ടത്തിൽ കുറഞ്ഞ ഓവർ നിരക്കിനാണ് ശിക്ഷ. വിലക്കിനൊപ്പം താരം 30 ലക്ഷം പിഴയുമൊടുക്കണം. പന്തിനൊപ്പം ടീം അംഗങ്ങൾക്കും പിഴ ശിക്ഷയുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇത് മൂന്നാം തവണയാണ് ഡൽഹി ടീം നിശ്ചിത സമയത്ത് ഓവർ എറിഞ്ഞു തീർക്കാതെ ശിക്ഷയിൽപ്പെടുന്നത്. ഇതോടെയാണ് പന്തിനു വിലക്ക് വന്നത്.

ടീമിലെ മറ്റ് താരങ്ങൾക്കും പിഴ ശിക്ഷയുണ്ട്. ഇംപാക്ട് താരങ്ങളും പിഴയൊടുക്കണം. ടീം അംഗങ്ങൾ 12 ലക്ഷം രൂപ വീതമാണ് പിഴയൊടുക്കേണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT