ബാബര്‍ അസം/ പിടിഐ 
Sports

ലോകകപ്പിലെ ദയനീയ പ്രകടനം; ബാബറിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിക്കും?

ഏഷ്യാ കപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ബാബറിന്റെ ക്യാപ്റ്റന്‍സിയില്‍ മുന്‍ താരങ്ങളടക്കമുള്ളവര്‍ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പാകിസ്ഥാന്റെ ലോകകപ്പ് പ്രതീക്ഷകള്‍ അവസാനിച്ചു. ഇംഗ്ലണ്ടിനെതിരെ അവര്‍ ഈ ലോകകപ്പിലെ തങ്ങളുടെ അവസാന ഗ്രൂപ്പ് പോരാട്ടം കളിക്കുന്നു. ജയിച്ചാലും തോറ്റാലും ഫലം അപ്രസക്തം. 

ലോകകപ്പോടെ പാകിസ്ഥാന്റെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു സ്റ്റാര്‍ ബാറ്റര്‍ ബാബര്‍ അസം ഒഴിയുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ലോകകപ്പിലെ ദയനീയ പ്രകടനത്തെ തുടര്‍ന്നു ബാബറിന്റെ ക്യാപ്റ്റന്‍സിക്കെതിരെ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. 

ലോകകപ്പ് പോരാട്ടം അവസാനിക്കുന്നതോടെ വൈറ്റ് ബോള്‍ ക്രിക്കറ്റിലെ നായക സ്ഥാനം താരം ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഏഷ്യാ കപ്പിലെ ദയനീയ പ്രകടനത്തിനു പിന്നാലെ ബാബറിന്റെ ക്യാപ്റ്റന്‍സിയില്‍ മുന്‍ താരങ്ങളടക്കമുള്ളവര്‍ അതൃപ്തി പരസ്യമായി തന്നെ പ്രകടിപ്പിച്ചിരുന്നു. 

ഡ്രസിങ് റൂമില്‍ ടീം രണ്ട് വിഭാഗമാണെന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പേസ് സൂപ്പര്‍ താരം ഷഹീന്‍ അഫ്രീദിയുടെ നേതൃത്വത്തില്‍ വിമത സംഘം ബാബര്‍ അടക്കമുള്ളവര്‍ക്കെതിരെ നിലകൊള്ളുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. 

ഈ ലോകകപ്പില്‍ മികച്ച രീതിയില്‍ തുടങ്ങിയ പാകിസ്ഥാന് പിന്നീട് തുടരെ തോല്‍വികള്‍ നേരിട്ടതാണ് തിരിച്ചടിയായത്. അഫ്ഗാനിസ്ഥാനോടു വരെ അവര്‍ അട്ടിമറി തോല്‍വി വഴങ്ങി. എന്നാല്‍ അവസാന ഘട്ടത്തില്‍ വീണ്ടും വിജയ വഴിയില്‍ എത്തിയെങ്കിലും ന്യൂസിലന്‍ഡിന്റെ ശ്രീലങ്കക്കെതിരായ വന്‍ മാര്‍ജിന്‍ വിജയം അവരുടെ നേരിയ സെമി സാധ്യതകളും അടച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT