ചിത്രം: ട്വിറ്റര്‍ 
Sports

സെഞ്ച്വറിയടിച്ച് ബാബർ നയിച്ചു, പടുകൂറ്റന്‍ ജയം; ഏകദിന റാങ്കിങില്‍ പാകിസ്ഥാന്‍ ഒന്നാം സ്ഥാനത്ത്

പരമ്പരയ്ക്ക് മുന്‍പ് റാങ്കിങില്‍ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തായിരുന്നു. നാല് തുടര്‍ വിജയങ്ങളോടെയാണ് അവര്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്

സമകാലിക മലയാളം ഡെസ്ക്

കറാച്ചി: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയില്‍ തുടര്‍ച്ചയായി നാലാം മത്സരത്തിലും കൂറ്റന്‍ ജയം സ്വന്തമാക്കി ഐസിസി റാങ്കിങില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ച് പാകിസ്ഥാന്‍. നാലാം മത്സരത്തില്‍ 102 റണ്‍സിന്റെ വമ്പന്‍ വിജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ടീം 4-0ത്തിന് മുന്നിലെത്തി. 

ക്യാപ്റ്റന്‍ ബാബര്‍ അസമിന്റെ കിടയറ്റ സെഞ്ച്വറിയാണ് നാലാം പോരിലെ പാക് ജയത്തിന്റെ നട്ടെല്ല്. പരമ്പരയ്ക്ക് മുന്‍പ് റാങ്കിങില്‍ പാകിസ്ഥാന്‍ അഞ്ചാം സ്ഥാനത്തായിരുന്നു. നാല് തുടര്‍ വിജയങ്ങളോടെയാണ് അവര്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തിയത്. രണ്ടാം സ്ഥാനത്ത് ഓസ്‌ട്രേലിയ. ഇന്ത്യ ഒരു സ്ഥാനം ഇറങ്ങി മൂന്നില്‍ എത്തി. ലോകകപ്പ് തുടങ്ങാനിരിക്കെ റാങ്കിങിലെ മുന്നേറ്റം പാകിസ്ഥാന് കരുത്താകും. 

മത്സരത്തില്‍ 117 പന്തുകള്‍ നേരിട്ട് 107 റണ്‍സാണ് ബാബര്‍ നേടിയത്. കരിയറിലെ 18ാം ഏകദിന സെഞ്ച്വറിയാണ് പാക് നായകന്‍ നേടിയത്. ഏകദിനത്തില്‍ 5000 റണ്‍സും താരം പിന്നിട്ടു. പാകിസ്ഥാന്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 334 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യമാണ് കിവികള്‍ക്ക് മുന്നില്‍ വച്ചത്. എന്നാല്‍ അവരുടെ പോരാട്ടം 43.4 ഓവറില്‍ വെറും 232 റണ്‍സില്‍ അവസാനിച്ചു. 

ബാബറിന് പുറമെ അഘ സല്‍മാന്‍ (58), ഷാന്‍ മസൂദ് (44) എന്നിവരും തിളങ്ങി. വെറും ഏഴ് പന്തില്‍ മൂന്ന് സിക്‌സും ഒരു ഫോറും സഹിതം 23 റണ്‍സ് അടിച്ചെടുത്ത് ഷഹീന്‍ അഫ്രീദി നിര്‍ണായക സംഭാവന നല്‍കി. 

ന്യൂസിലന്‍ഡിനായി ക്യാപ്റ്റന്‍ ടോം ലാതം (60) പൊരുതി നിന്നു. മാര്‍ക് ചാപ്മാന്‍ (46), ഡാരില്‍ മിചല്‍ (34) എന്നിവരും പിടിച്ചു നിന്നു. വാലറ്റം പൊരുതാതെ കീഴടങ്ങിയതോടെ അവരുടെ പോരാട്ടം 232ല്‍ അവസാനിച്ചു. 

പാകിസ്ഥാന് വേണ്ടി ഉസ്മാന്‍ മിര്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് വാസിം മൂന്ന് വിക്കറ്റുകള്‍ നേടി. ഹാരിസ് റൗഫ് രണ്ടും ഷഹീന്‍ അഫ്രീദി ഒരു വിക്കറ്റും സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സമൃദ്ധി ലോട്ടറി ഫലം പ്രഖ്യാപിച്ചു | Samrudhi SM 40 lottery result

SCROLL FOR NEXT