കോഹ്‌ലി, ബാബര്‍ അസം/ഫയല്‍ ചിത്രം 
Sports

കോഹ്‌ലിയെ മറികടന്ന് ബാബര്‍ അസം; ഏകദിന റാങ്കിങ്ങില്‍ ഒന്നാമത്

865 പോയിന്റാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ബാബര്‍ അസമിന്റെ പേരിലുള്ളത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏകദിന റാങ്കിങ്ങില്‍ വിരാട് കോഹ്‌ലിയെ മറികടന്ന് പാകിസ്ഥാന്റെ ബാബര്‍ അസം ഒന്നാമത്. ഐസിസിയുടെ ബാറ്റ്‌സ്മാന്മാരുടെ ഏകദിന റാങ്കിങ്ങില്‍ ഒന്നാമത് എത്തുന്ന നാലാമത്തെ മാത്രം പാക് താരമാണ് ബാബര്‍ അസം. 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ പാകിസ്ഥാന്റെ ക്രിക്കറ്റ് വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗില്‍ 82 പന്തില്‍ നിന്ന് 94 റണ്‍സ് കണ്ടെത്തിയ ഇന്നിങ്‌സ് ആണ് റാങ്കിങ്ങിലെ മുന്നേറ്റത്തിന് ബാബര്‍ അസമിനെ തുണച്ചത്. 865 പോയിന്റാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തുള്ള ബാബര്‍ അസമിന്റെ പേരിലുള്ളത്. 

കോഹ്‌ലിയുമായി 8 പോയിന്റിന്റെ വ്യത്യാസമാണ് ബാബര്‍ അസമിനുള്ളത്. 825 പോയിന്റുമായി രോഹിത് ശര്‍മ മൂന്നാമത് നില്‍ക്കുന്നു. സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ മികവ് കാണിച്ച ഫഖര്‍ സമന്‍ 5 സ്ഥാനം മെച്ചപ്പെടുത്തി ഏഴാം റാങ്കിലേക്കും എത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT