ഇന്ത്യൻ ടീമിന്റെ പുതിയ ജേഴ്സിയണിഞ്ഞ് രവീന്ദ്ര ജഡേജ/ഫോട്ടോ: ഇൻസ്റ്റ​ഗ്രാം 
Sports

90കളിലേക്ക് മടക്കം! ഫൈനലിനുള്ള ഇന്ത്യയുടെ ജേഴ്സി പുറത്തുവിട്ട് രവീന്ദ്ര ജഡേജ

വി ഷെയ്പ്പിലെ കഴുത്തിന് ചുറ്റും കടും നീല നിറത്തിലെ വരകളുണ്ട്. ഇത് ജേഴ്സിയെ കൂടുതൽ ആകർഷകമാക്കുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യൻ ടീമിന്റെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ജേഴ്സിയുടെ സൂചനകൾ പുറത്തുവിട്ട് ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ടീം ജേഴ്സി ധരിച്ച ഫോട്ടോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ചാണ് ജഡേജ എത്തിയത്. 

റിവൈൻഡ് ടു 90സ് എന്നാണ് ജഡേജ ഫോട്ടോയ്ക്കൊപ്പം കുറിച്ചത്. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ എന്ന് എഴുതി ഐസിസി ലോ​ഗോയും ബിസിസിഐ ലോ​ഗോയും ജേഴ്സിയിലുണ്ട്. ജൂൺ 18നാണ് ടൂർണമെന്റ് ഫൈനൽ ആരംഭിക്കുന്നത്. സതാംപ്ടനാണ് വേദി.  ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ജേഴ്സി 

പരമ്പരാ​ഗ വൂളൻ സ്വെറ്ററാണ് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യൻ ടീം അണിയാൻ പോവുന്നത്. വി ഷെയ്പ്പിലെ കഴുത്തിന് ചുറ്റും കടും നീല നിറത്തിലെ വരകളുണ്ട്. ഇത് ജേഴ്സിയെ കൂടുതൽ ആകർഷകമാക്കുന്നു. നൊസ്റ്റാൾജിയ നിറച്ച ജേഴ്സി അണിഞ്ഞ രവീന്ദ്ര ജഡേജ പ്രത്യക്ഷപ്പെട്ടതോടെ ജേഴ്സി സമൂഹമാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. 

ഫൈനലിൽ ഇന്ത്യൻ ടീം അണിയാൻ പോവുന്ന ജേഴ്സി ഉടനെ തന്നെ ഔദ്യോ​ഗികമായി പുറത്തിറക്കും എന്നാണ് വിവരം. നിലവിൽ മുംബൈയിൽ ബയോ ബബിളിൽ കഴിയുകയാണ് ഇന്ത്യൻ സംഘം. ജൂൺ രണ്ടിന് ടീം ലണ്ടനിലെത്തും. ഇവിടെ നിന്ന് സതാംപ്ടണിൽ എത്തുന്ന ടീം 14 ദിവസം ക്വാറന്റൈനിലിരിക്കണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബം​ഗളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

SCROLL FOR NEXT