Mustafizur Rahman 
Sports

'ജനതയെ വേദനിപ്പിക്കുന്ന തീരുമാനം'; ബംഗ്ലാദേശില്‍ ഐപിഎല്‍ സംപ്രേഷണത്തിന് അനിശ്ചിതകാല വിലക്ക്

സമകാലിക മലയാളം ഡെസ്ക്

ധാക്ക: മുസ്തഫിസുര്‍ റഹ്മാനെ ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ രാജ്യത്ത് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തി ബംഗ്ലാദേശ്. അനിശ്ചിതകാലത്തേക്ക് ഐപിഎല്‍ സംപ്രേഷണത്തിന് വിലക്കേര്‍പ്പെടുത്തുന്നതായാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ എല്ലാ മത്സരങ്ങളുടെയും പരിപാടികളുടെയും സംപ്രേഷണം നിര്‍ത്തിവെക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം.. മുസ്താഫിസുര്‍ റഹ്മാനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമില്‍ നിന്ന് ഒഴിവാക്കിയി തീരുമാനത്തിന് പിന്നിലുള്ള വ്യക്തമായ കാരണങ്ങളൊന്നും ലഭ്യമായിട്ടില്ലെന്നും ഇത് ബംഗ്ലാദേശ് ജനതയെ വേദനിപ്പിക്കുകയും ദുഃഖിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

2024ല്‍ ജനകീയപ്രക്ഷോഭത്തിലൂടെ ബംഗ്ലാദേശിലെ ഷെയ്ഖ് ഹസീന സര്‍ക്കാരിനെ പുറത്താക്കിയതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളാണ് ക്രിക്കറ്റിലേക്കും പ്രശ്‌നങ്ങള്‍ നീണ്ടത്. ഹസീനയ്ക്ക് ഇന്ത്യ അഭയംകൊടുത്തത്, ബംഗ്ലാദേശിലെ ഇടക്കാലസര്‍ക്കാരിനെ പ്രകോപിപ്പിച്ചു. സമീപകാലത്ത് ബംഗ്ലാദേശില്‍ ഇന്ത്യക്കാര്‍ക്കുനേരേയുണ്ടായ ആക്രമണങ്ങളില്‍ ഒട്ടേറെയാളുകള്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു.

ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്താഫിസുര്‍ റഹ്മാനെ ഇന്ത്യന്‍ പ്രീമിയര്‍ലീഗ് ടൂര്‍ണമെന്റില്‍നിന്ന് വിലക്കണമെന്ന ആവശ്യങ്ങള്‍ക്ക് പിന്നാലെ താരത്തെ ഒഴിവാക്കാന്‍ കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സ് തീരുമാനിക്കുകയായിരുന്നു. ഇതാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിനെ പ്രകോപിപ്പിച്ചത്. നേരത്തേ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് ടി20 ലോകകപ്പിന് ഇന്ത്യയിലേക്ക് ടീമിനെ അയക്കില്ലെന്ന നിലപാടെടുത്തിരുന്നു.

Bangladesh Government Orders Indefinite Ban On IPL Telecast Amid BCCI-Mustafizur Rahman Row

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എല്‍ഡിഎഫ് ലക്ഷ്യം 110 സീറ്റുകള്‍? ആക്ഷന്‍ പ്ലാനില്‍ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി

'98 68 91 99 35, തല്‍ക്കാലം ഇതൊരു ഫോണ്‍ നമ്പര്‍ ആണ്'; എം എം മണിക്ക് മറുപടിയുമായി വി ടി ബല്‍റാം

'98, 68, 91, 99... ഇതൊരു ഫോണ്‍ നമ്പറല്ല'; എല്‍ഡിഎഫിന്റെ പൂര്‍വകാല കണക്കുകള്‍ ഓര്‍മിപ്പിച്ച് എം എം മണി

ചരിത്രത്തിലാദ്യം; കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് അവതരണം ഫെബ്രുവരി 1 ഞായറാഴ്ച

വീട് നിര്‍മ്മാണത്തില്‍ വീഴ്ച, കരാറുകാരന് 1.10 ലക്ഷം പിഴ ചുമത്തി ഉപഭോക്തൃതര്‍ക്ക പരിഹാര കമ്മീഷന്‍

SCROLL FOR NEXT