ഫയല്‍ ചിത്രം 
Sports

മലിംഗയെ മറികടന്ന് ഷാക്കിബ് ; ടി20 വിക്കറ്റ് വേട്ടയിൽ റെക്കോഡ് കുറിച്ച് താരം 

89 മത്സരങ്ങളിൽ നിന്നായി 109 വിക്കറ്റുകളാണ് ഷാക്കിബ് വീഴ്ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റിൽ ഏറ്റവുമധികം വിക്കറ്റെടുത്ത താരമെന്നന റെക്കോഡ് ഇനി ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസന്റെ പേരിൽ. ശ്രീലങ്കയുടെ ലസിത് മലിംഗയെ മറികടന്നാണ് ഷാക്കിബ് നേട്ടം സ്വന്തമാക്കിയത്. 89 മത്സരങ്ങളിൽ നിന്നായി 109 വിക്കറ്റുകളാണ് ഷാക്കിബ് വീഴ്ത്തിയത്. 107 വിക്കറ്റുകളാണ് മലിംഗയുടെ പേരിലുള്ളത്. 

സ്‌കോട്‌ലൻഡിനെതിരേ കളിച്ച ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെയാണ് ഷാക്കിബ് മലിംഗയെ മറികടന്നത്. നാലോവറിൽ വെറും 17 റൺസ് മാത്രം വിട്ടുനൽകിയാണ് താരം രണ്ട് പേരെ പുറത്താക്കിയത്. എങ്കിലും ആറുറൺസിന് ബംഗ്ലാദേശ് സ്‌കോട്‌ലൻഡിനോട് തോൽവി വഴങ്ങി

ന്യൂസീലൻഡ് താരം ടിം സൗത്തിയാണ് ടി20 വിക്കറ്റ് വേട്ടയിൽ മൂന്നാമതുള്ളത്. കൂടുതൽ വിക്കറ്റ് നേടിയവരുടെ ആദ്യ പത്ത് സ്ഥാനങ്ങളിൽ ഒറ്റ ഇന്ത്യൻ താരം പോലും ഇടം കണ്ടെത്തിയിട്ടില്ല. ട്വന്റി 20യിൽ ആയിരത്തിലധികം റൺസും നൂറിലധികം വിക്കറ്റും നേടിയ ഏക ക്രിക്കറ്റ് താരമെന്ന റെക്കോഡും ഷാക്കിബിന്റെ പേരിലാണ്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT