ബംഗ്ലാദേശിനായി നജ്മുള്‍ ഹുസൈന്‍ ഷാന്റോയുടെ ബാറ്റിങ്  
Sports

നജ്മുള്‍ ഹുസൈന്റെ കരുത്തില്‍ ബംഗ്ലാദേശ്, പിടിച്ചുകെട്ടി ബ്രോസ്‌വെല്‍

നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

റാവല്‍പിണ്ടി: ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ ആറാം മത്സരത്തില്‍ ബംഗ്ലാദേശിനെതിരെ ന്യൂസിലന്റിന് 237 റണ്‍സിന്റെ വിജയലക്ഷ്യം. നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.

സ്‌കോര്‍ 300 പിന്നിടുമെന്ന് കരുതിയിടത്തുനിന്നാണ് ബംഗാദേശ് 236 ല്‍ ഒതുങ്ങിയത്. മിച്ചല്‍ ബ്രോസ്‌വെല്ലിന്റെ മികച്ച ബോളിങ് പ്രകടനമാണ് ബംഗ്ലാദേശിനെ പിടിച്ചുകെട്ടിയത്. നാല് വിക്കറ്റുകളാണ് ബ്രോസ്‌വെല്‍ നേടിയത്. ചെറിയ പ്രതിരോധം ഉയര്‍ത്തിയ ബംഗ്ലാദേശ് മധ്യനിരയെ ആയിരുന്നു ബ്രോസ്‌വെല്‍ പിടിച്ചുകെട്ടിയത്.

ക്യാപ്റ്റന്‍ നജ്മുള്‍ ഹുസൈന്‍ ഷാന്റോ ആണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍. 77 റണ്‍സെടുത്ത ക്യാപ്റ്റനെ മിച്ചല്‍ ബ്രോസ്‌വെല്ലാണ് കൂടാരം കയറ്റിയത്. ജാക്കര്‍ അലി 45 റണ്‍സും, റിഷാദ് ഹുസൈന്‍ 26 റണ്‍സും തന്‍സിദ് ഹസന്‍ 24 റണ്‍സും ബംഗ്ലാദേശിനായി കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന