ബരിന്ദര്‍ സ്രാന്‍ ഫെയ്സ്ബുക്ക്
Sports

4 ഓവര്‍ 10 റണ്‍സ് 4 വിക്കറ്റുകള്‍! ടി20 അരങ്ങേറ്റത്തില്‍ റെക്കോര്‍ഡിട്ട താരം; ബരിന്ദര്‍ സ്രാന്‍ ക്രിക്കറ്റ് മതിയാക്കി

31ാം വയസില്‍ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഇടം കൈയന്‍ പേസര്‍

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: അന്താരാഷ്ട്ര ടി20 അരങ്ങേറ്റത്തില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത താരം. ഇടം കൈയന്‍ പേസര്‍ ബരിന്ദര്‍ സ്രാന്‍ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റില്‍ നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. 31ാം വയസിലാണ് താരത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം.

ആറ് ഏകദിനങ്ങളും രണ്ട് ടി20 മത്സരങ്ങളും ഇന്ത്യക്കായി കളിച്ചാണ് താരം കളി മതിയാക്കിയത്. അന്താരാഷ്ട്ര പോരാട്ടങ്ങളില്‍ നിന്നു 13 വിക്കറ്റുകളാണ് നേട്ടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2016ല്‍ സിംബാബ്‌വെക്കെതിരായ ടി20 പോരാട്ടത്തില്‍ 4 ഓവറില്‍ 10 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. അരങ്ങേറ്റ പോരാട്ടത്തിലെ ഈ പ്രകടനം ഇന്നും തകരാത്ത ഇന്ത്യന്‍ റെക്കോര്‍ഡാണ്.

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കായി കളിച്ചു. 2019ല്‍ ഐപിഎല്‍ കിരീടം നേടിയ മുംബൈ ടീമില്‍ താരവും അംഗമായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

തെരുവ് നായ്ക്കളുടെ വയറു നിറയ്ക്കാം, ആർക്കും എതിർപ്പില്ലാതെ; മൃഗസംരക്ഷണവകുപ്പ് പുതിയ മാര്‍ഗ്ഗരേഖ പുറത്തിറക്കി