ഫയൽ ചിത്രം 
Sports

അവധി ആഘോഷിക്കാൻ ഗോവയിലേക്ക്, യാത്രാപാസില്ലാതെ സഞ്ചരിച്ച പൃഥ്വി ഷായെ തടഞ്ഞ് പൊലീസ്  

വഴിയിൽ കുടുങ്ങിയ താരം ഓൺലൈനായി പാസ് വാങ്ങി യാത്ര തുടർന്നു 

Author : സമകാലിക മലയാളം ഡെസ്ക്

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ അവധി ആഘോഷിക്കാനായി മഹാരാഷ്‌ട്രയിൽ നിന്ന് ഗോവയിലേക്ക് പോയ ക്രിക്കറ്റ് താരം പൃഥ്വി ഷായെ പൊലീസ് തടഞ്ഞു. യാത്രാപാസില്ലാതെ യാത്ര ചെയ്തതിനാണ് താരത്തെ അംമ്പോലിയിൽ വച്ച് പൊലീസ് തടഞ്ഞത്.  ഒരു മണിക്കൂറോളം വഴിയിൽ കുടുങ്ങിയ താരം പിന്നീട് ഓൺലൈനായി പാസ് വാങ്ങിയാണ് യാത്ര തുടർന്നത്. 

‌‌ഐപിഎൽ പതിനാലാം സീസൺ നിർത്തിവച്ചതിനാൽ അവധിക്കാലം ആഘോഷിക്കാൻ ഗോവയിലേക്ക് പോവുകയായിരുന്നു പൃഥ്വി ഷാ. കോവിഡ് രോ​ഗികൾ ദിനംപ്രതി കൂടുന്നതിനാൽ  ഗോവയിൽ ലോക്ക്‌ഡൗൺ ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മഹാരാഷ്‌ട്ര സർക്കാർ ഏർപ്പെടുത്തിയ ഇ-പാസ് സംവിധാനം പോലും അവ​ഗണിച്ച് താരം യാത്ര നടത്തിയത്. 

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇന്ത്യൻ ടീം ജൂൺ മൂന്നിന് ഇംഗ്ലണ്ടിലേക്ക് തിരിക്കും. ടീമിൽ ഷാ ഇടം കണ്ടെത്തിയില്ല.  
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT