Kerala Cricket Team 
Sports

അവസാന 6 വിക്കറ്റുകള്‍ 22 റണ്‍സില്‍ നിലംപൊത്തി, 139ന് ഓള്‍ ഔട്ട്; തിരുവനന്തപുരത്ത് കാലിടറി കേരളം

ചണ്ഡീഗഢിനെതിരെ രഞ്ജിയില്‍ ബാറ്റിങ് തകര്‍ച്ച

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ചണ്ഡീഗഢിനെതിരായ രഞ്ജി ട്രോഫി പോരാട്ടത്തില്‍ കേരളത്തിനു ഒന്നാം ഇന്നിങ്‌സില്‍ ബാറ്റിങ് തകര്‍ച്ച. ഒന്നാം ഇന്നിങ്‌സില്‍ കേരളത്തിന്റെ പോരാട്ടം വെറും 139 റണ്‍സില്‍ അവസാനിച്ചു. ആദ്യ ദിനത്തില്‍ കളി അവസാനിക്കുമ്പോള്‍ മറുപടി ബാറ്റിങ് തുടങ്ങിയ ചണ്ഡീഗഢ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സെന്ന ശക്തമായ നിലയില്‍. 3 റണ്‍സിന്റെ ലീഡുമായാണ് അവര്‍ ഒന്നാം ദിനം കളി അവസാനിപ്പിച്ചത്.

ടോസ് നേടി കേരളം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ സ്വന്തം മണ്ണില്‍ ടീമിനു കാലിടറി. 49 റണ്‍സെടുത്ത ബാബ അപരാജിതും 41 റണ്‍സെടുത്ത സച്ചിന്‍ ബേബിയും മാത്രമാണ് ക്രീസില്‍ നിന്നു പൊരുതാനുള്ള ആര്‍ജവം കാണിച്ചത്.

സച്ചിനും ബാബാ അപരാജിതും പുറത്തായതോടെ വാലറ്റം അതിവേഗമാണ് വിക്കറ്റുകള്‍ കളഞ്ഞുകുളിച്ചത്. അവസാന 6 വിക്കറ്റുകള്‍ വെറും 22 റണ്‍സില്‍ നിലംപൊത്തി.

4 വിക്കറ്റെടുത്ത നിഷങ്ക് ബിര്‍ല, 3 വിക്കറ്റുകള്‍ വീഴ്ത്തിയ രോഹിത് ഠന്‍ഡ എന്നിവരുടെ മികച്ച ബൗളിങിനു കേരളത്തിന്റെ കൈയില്‍ ഉത്തരമില്ലാതെ പോയി. ജഗ്ജിത് സിങ് രണ്ടും കാര്‍ത്തിക് സാന്‍ഡില്‍ ഒരു വിക്കറ്റും വീഴ്ത്തി.

മറുപടി തുടങ്ങിയ ചണ്ഡീഗഢിനായി അര്‍ജുന്‍ ആസാദും ക്യാപ്റ്റന്‍ മനന്‍ വോറയും ക്രീസില്‍ നിന്നു പൊരുതി. ഇരുവരും അര്‍ധ സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുന്നു.

11 റണ്‍സെടുത്ത ഓപ്പണര്‍ നിഖില്‍ ഠാക്കൂറിന്റെ വിക്കറ്റ് മാത്രമാണ് ചണ്ഡീഗഢിനു നഷ്ടമായത്. നിലവില്‍ കളി നിര്‍ത്തുമ്പോള്‍ അര്‍ജുന്‍ ആസാദ് 78 റണ്‍സുമായും മനന്‍ വോറ 51 റണ്‍സുമായും ക്രീസില്‍ നില്‍ക്കുന്നു. ചണ്ഡീഗഢിനു നഷ്ടമായ ഏക വിക്കറ്റ് എംഡി നിധീഷിനാണ്.

Kerala Cricket Team were bowled out in the first innings of their Ranji Trophy clash against Chandigarh

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

പാക് താരങ്ങളുടെ പണം 'അടിച്ചുമാറ്റി' വ്യവസായി രാജ്യം വിട്ടു! 100 കോടിയുടെ തട്ടിപ്പില്‍ കുടുങ്ങി... ബാബര്‍, റിസ്വാന്‍, ഷഹീന്‍ അഫ്രീദി...

ട്വന്റി ട്വന്റി എന്‍ഡിഎയില്‍, ലോകകപ്പ് കളിക്കാൻ വരില്ലെന്ന് ബം​ഗ്ലാദേശ്: ഇന്നത്തെ 5 പ്രധാന വാർത്തകൾ

'ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും നല്ല ന​ഗരം കേരളത്തിൽ; മുംബൈ, ബം​ഗളൂരു, ചെന്നൈ മെട്രോ സിറ്റികളേക്കാൾ മികച്ചത്' (വിഡിയോ)

ദേശീയ ഗ്രാമ വികസന ഇൻസ്റ്റിറ്റ്യൂട്ടിൽ 98 ഒഴിവുകൾ, ബിരുദാനന്തര ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം

SCROLL FOR NEXT